Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലുഡോ ഗെയിമിൽ പിതാവ്​...

ലുഡോ ഗെയിമിൽ പിതാവ്​ തോൽപിക്കാൻ ശ്രമിച്ചു; കുടുംബ കോടതിയിൽ പരാതിയുമായി മകൾ

text_fields
bookmark_border
ലുഡോ ഗെയിമിൽ പിതാവ്​ തോൽപിക്കാൻ ശ്രമിച്ചു; കുടുംബ കോടതിയിൽ പരാതിയുമായി മകൾ
cancel

ഭോപാൽ: ലുഡോ ഗെയിമിൽ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 24കാരിയായ​ മകൾ പിതാവിനെതിരെ കുടുംബകോടതിയിൽ പരാതി നൽകി. ഭോപാലിലാണ്​ സംഭവം. ഏറെ സ്​നേഹിക്കുകയും വിശ്വസിക്കുകയ​ും ചെയ്യുന്ന പിതാവ് തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചത്​ താങ്ങാൻ സാധിക്കാതായതോടെയാണ്​​​ മകൾ 'കടു​ത്ത തീരുമാനത്തിലേക്ക്​' നീങ്ങിയത്​.

തനിക്ക്​ പിതാവിലുള്ള വിശ്വാസം നഷ്​ടമായി. അദ്ദേഹത്തെ വെറുക്കുന്നു. പിതാവുമായുള്ള എല്ലാ ബന്ധവും അറ​ുത്തു മാറ്റുകയാണെന്നും അദ്ദേഹത്തെ പിതാവെന്ന്​ വിളിക്കാൻ പോലും ഇഷ്​ടപ്പെടുന്നില്ലെന്നുമാണ്​ മകൾ പറയുന്നത്​.

യുവതി കുറച്ചു ദിവസം മുമ്പ്​ തന്നെ വന്ന്​ കണ്ടിരുന്നുവെന്നും പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ലുഡോ കളിക്കുന്നതിനിടെ പിതാവ്​ യുവതിയുടെ ഒരു കോയിൻ വെട്ടിമാറ്റിയതാണ്​ യുവതിയെ പ്രകോപിപ്പിച്ചതെന്നും കുടുംബ കോടതിയി​െല കൗൺസിലർ സരിത പറഞ്ഞു.

പിതാവ്​ തന്നോട്​ ഇങ്ങനെ ചെയ്യുമെന്ന്​ കരുതിയില്ലെന്നും ഗെയിമിന്​ ശേഷം പിതാവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന്​​ കരുതുന്നതായും​ യുവതി തന്നോട്​ പറഞ്ഞെന്ന്​ സരിത അഭിപ്രായപ്പെട്ടു. ത​െൻറ സന്തോഷത്തിന്​ വേണ്ടി പിതാവ്​ സ്വയം തോറ്റു തരുമെന്നാണ്​ യുവതി കരുതിയതെന്നും എന്നാൽ പിതാവ്​ പരാജയപ്പെടുത്താൻ ശ്രമിച്ചതോടെ അദ്ദേഹത്തോടുള്ള ബഹുമാനം നഷ്​ടമായെന്നാണ്​ യുവതി പറയുന്നതെന്നും കൗൺസിലർ വ്യക്തമാക്കി.

തങ്ങൾ യുവതിയുമായി നാല്​ കൗൺസിലിങ്​ സെഷനുകൾ സംഘടിപ്പിച്ചുവെന്നും ഇപ്പോൾ യുവതിക്ക്​ മനംമാറ്റമുണ്ടെന്നും കൗൺസിലർ പറഞ്ഞു.

Show Full Article
TAGS:ludo game Father cheat 
Next Story