Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ 12 വയസ്സിൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്താൽ വധശിക്ഷ
text_fieldsbookmark_border
ഭോപാൽ: 12 വയസ്സോ അതിന് താഴെയോ ഉള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ മധ്യപ്രദേശിൽ നിയമം വരുന്നു. ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നൽകും. ഇതുൾപ്പെടെ ബലാത്സംഗ കേസുകളിൽ ശിക്ഷ പരിഷ്കരിച്ചാണ് നിയമം ഭേദഗതി ചെയ്തത്.
പുതിയ നിയമനിർമാണത്തിനുള്ള ബിൽ നിയമസഭയുടെ നവംബർ 27ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിക്ക് അംഗീകാരത്തിന് അയക്കും.
Next Story
