Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദിരാ ഭവ​െൻറ വാസ്​തു...

ഇന്ദിരാ ഭവ​െൻറ വാസ്​തു ദോഷം തീർത്ത്​ മധ്യപ്രദേശ്​ പിടിച്ചെടുക്കാൻ കോൺഗ്രസ്​

text_fields
bookmark_border
ഇന്ദിരാ ഭവ​െൻറ വാസ്​തു ദോഷം തീർത്ത്​ മധ്യപ്രദേശ്​ പിടിച്ചെടുക്കാൻ കോൺഗ്രസ്​
cancel

ഭോപാൽ: മധ്യപ്രദേശിൽ 14 വർഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്കെതിരെ ഇത്തവണ വിജയം വരിക്കാൻ കോ​ൺഗ്രസ്​. പാർട്ടിക്ക്​ നല്ലകാലം വരുന്നതിനായി സംസ്​ഥാനത്തെ പാർട്ടി ആസ്​ഥാനത്തി​​​െൻറ വാസ്​തു ദോഷം തീർത്തിരിക്കുകയാണ്​ പ്രവർത്തകർ. 

ഭോപാലിലെ ശിവാജി നഗറിലുള്ള ഇന്ദിരാ ഭവ​​​െൻറ ഘടനയിൽ മാറ്റം വരുത്തിയാണ്​ വാസ്​തു ദോഷം തീത്തത്​. വാസ്​തു ​ശാസ്​ത്ര വിദഗ്​ധ​​​െൻറ അഭിപ്രായ പ്രകാരം പാർട്ടി വക്​താവി​​െൻറ  ​താഴെ നിലയിലുള്ള മുറിക്ക്​ സമീപത്തായി സ്​ഥാപിച്ചിരുന്ന മൂന്ന്​ ബാത്​റൂമുകൾ പൊളിച്ചു മാറ്റി.  ബാത്​റൂമുകൾ പൊളിച്ചു മാറ്റിയത്​ വാസ്​തു വിദഗ്​ധ​​​െൻറ അഭിപ്രായ പ്രകാരമാണെന്ന്​ കോൺഗ്രസ്​ വാക്​താവ്​ കെ.​െക. മിശ്ര സ്​ഥീരീകരിച്ചു.

ഇന്ദിരാ ഭവ​​​െൻറ വാസ്​തു ദോഷം നീക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇനി കാര്യങ്ങൾ മാറി മറിയുമെന്നാണ്​ കോൺഗ്രസി​​​െൻറ മറ്റൊരു നേതാവ്​ പ്രതികരിച്ചത്​. 

2018 ലെ നിയമസഭാ തെര​െഞ്ഞടുപ്പിൽ തങ്ങൾ ഉറപ്പായും വിജയിക്കും. പാർട്ടി പ്രവർത്തകർ വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നു​ണ്ട്​. മുഖ്യമന്ത്രി സ്​ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കില്ല. അങ്ങനെ ചെയ്​താൽ മറ്റുള്ളവർ പ്രശ്​നങ്ങളുണ്ടാക്കു​​െമന്നും മിശ്ര പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCongress HeadquartersVastu DoshIndira Bhavan
News Summary - MP Congress Removes 'Vastu Dosh' From Headquarters - India News
Next Story