Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ലാസ്​മ ദാനം...

പ്ലാസ്​മ ദാനം ചെയ്യണമെങ്കിൽ ഭക്ഷണം കഴിക്കണമെന്ന്​ ഡോക്​ടർമാർ; നോമ്പ്​ മുറിച്ച്​ രോഗിയുടെ ജീവൻ രക്ഷിച്ച്​ നൂറി ഖാൻ

text_fields
bookmark_border
Noori Khan
cancel

ഇൻഡോർ: കോവിഡ് ബാധിച്ച്​ ഗുരുതരാവസ്​ഥയിലായ രോഗിയുടെ ജീവൻ രക്ഷിക്കാൻ റമദാൻ വ്രതം മുറിച്ച നൂറി ഖാന്​ കയ്യടിച്ച്​ സമൂഹ മാധ്യമങ്ങൾ. രോഗിക്ക്​ പ്ലാസ്മ ദാനം ചെയ്യണമെങ്കിൽ ഭക്ഷണം കഴിക്കണമെന്ന്​ ഡോക്​ടർമാർ നിർദേശിച്ചതിനെ തുടർന്നാണ്​ മധ്യപ്രദേശിലെ കോൺഗ്രസ്​ വക്​താവായ നൂറി ഖാൻ വ്രതം മുറിക്കാൻ തയാറായത്​.

മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡിന്‍റെ ജീവൻ രക്ഷിക്കുന്നതിന്​ വേണ്ടിയായിരുന്നു വ്രതശുദ്ധിയുടെ പുണ്യം മറ്റൊരു പുണ്യത്തിനുവേണ്ടി നൂറി ത്യജിച്ചത്​. മനോഹർലാലിന്‍റെ മകൻ അവിനാശ്​ ദാസ്​ ട്വിറ്ററിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചുതോടെ നൂറിയെ പ്രശംസിച്ച്​ നിരവധി ​പേരാണ്​ രം​ഗത്തെത്തിയത്​.


ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ കഴിയുന്ന മനോഹർ ലാലിന്‍റെ ചികിത്സക്കായി പ്ലാസ്​മ ആവശ്യമുണ്ടെന്നറിഞ്ഞ്​ അസമിൽ നിന്നാണ്​ നൂറി ഇൻഡോറിലെത്തിയത്​. ആശു​പത്രിയിലെത്തിയപ്പോഴാണ്​ നൂറിക്ക്​ നോമ്പ്​ ആയതിനാൽ പ്ലാസ്​മ ദാനം ചെയ്യാനാകില്ല എന്നറിയുന്നത്​. ഭക്ഷണമോ വെള്ളമോ കഴിക്കാത്തവരിൽ നിന്നും പ്ലാസ്മ എടുക്കാനാവില്ലെന്ന്​ ഡോക്​ടർമാർ പറയുകയായിരുന്നു. എന്നാൽ, ഡോക്ടർ അത് പറഞ്ഞയുടനെ നൂറി ഖാൻ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും പിന്നാലെ പ്ലാസ്മ ദാനം ചെയ്യുകയുമായിരുന്നു.

നിരവധി പ്രമുഖര്‍ ഈ നന്മയെ പ്രശംസിച്ച്​ രംഗത്തെത്തി. ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹം എന്നും ഈ പുണ്യ പ്രവൃത്തിയിലൂടെ തന്നെ വ്രതത്തിന്‍റെ ഉദ്ദേശലക്ഷ്യം പൂർത്തിയായെന്നുമൊക്കെ നിരവധി പേർ അഭിപ്രായപ്പെട്ടു. കോവിഡിന്‍റെ രണ്ടാം വരവിൽ വലയുന്ന മധ്യപ്രദേശിലെ രോഗികളെ സഹായിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്​തിയാണ്​ നൂറി ഖാൻ. രോഗികൾക്ക്​ ഓക്​സിജൻ എത്തിക്കാനുള്ള ശ്രമം നടത്തിയ നൂറിയെ ഓക്​സിജൻ പ്ലാന്‍റിൽ പ്രശ്​നമുണ്ടാക്കി എന്നുപറഞ്ഞ്​ ഉജ്ജയ്​ൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ അടുത്തിടെ വാർത്തയായിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid heroesNoori KhanCovid 19
News Summary - MP Congress leader breaks ramadan fasting to donate plasma
Next Story