Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്യയെപ്പോലെ പെരുമാറരുത്; മോയിന്‍ ഖുറൈശിയോട് കോടതി

text_fields
bookmark_border
മല്യയെപ്പോലെ പെരുമാറരുത്; മോയിന്‍ ഖുറൈശിയോട് കോടതി
cancel

ന്യൂഡല്‍ഹി: വിജയ് മല്യയെപ്പോലെ പെരുമാറരുതെന്ന് മാംസ കയറ്റുമതി വ്യാപാരി മോയിന്‍ ഖുറൈശിയോട് ഡല്‍ഹി ഹൈകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഹൈകോടതി പരാമര്‍ശം. നവംബര്‍ പകുതിയോടെ ഇന്ത്യയില്‍ തിരിച്ചത്തെി ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകണമെന്നും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഖുറൈശി ഇപ്പോള്‍ ദുബൈയിലാണ്.

15 ദിവസത്തേക്ക് അറസ്റ്റ് തടയണമെന്ന അദ്ദേഹത്തിന്‍െറ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് എ.കെ. പഥകിന്‍െറ ഉത്തരവ്. ആദ്യം ഇന്ത്യയിലത്തെി ചോദ്യംചെയ്യലിന് വിധേയമാകുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഖുറൈശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നികുതിവെട്ടിപ്പിനും ഹവാല ഇടപാടിനും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - moyin khurishi- vijay mallya
Next Story