ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ നീക്കം –ഇന്ദിര ജയ്സിങ്
text_fieldsകൊച്ചി: പാകിസ്താനിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകളായ തനിക്ക് ഇതുവരെയും കുടിയേറ്റക്കാർ എന്നാലെന്തെന്ന് മനസ്സിലായിട്ടില്ലെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. നിയമത്തിനുമുന്നിൽ കുടിയേറ്റക്കാരിയാണെങ്കിലും തെൻറ കണ്ണിൽ അങ്ങനെയല്ല. പൗരത്വ ഭേദഗതി നിയമം ഹിന്ദു-മുസ്ലിം പ്രശ്നമല്ല, എല്ലാവരും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ടിവരുകയാണ്. മതേതരത്വം പൊളിച്ചടുക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് നിയമത്തിെൻറ ലക്ഷ്യം. ദേശീയ അഭിഭാഷക സമ്മേളനത്തിെൻറ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇന്ദിര ജയ്സിങ്.
പൗരത്വ ഭേദഗതി നിയമവും ജനസംഖ്യ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന വാദം ശരിയല്ല. ജനസംഖ്യ രജിസ്റ്ററിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംശയം തോന്നുന്നവരെ ഡൗട്ട്ഫുൾ കാറ്റഗറിയിലേക്ക് മാറ്റും- അവർ കൂട്ടിച്ചേർത്തു.
നിർണായക കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു. അസമിലെ സ്ഥിതി സങ്കൽപിക്കാൻ പറ്റാത്തതാണ്. പൗരത്വ ഭേദഗതി നിയമം ഒരിടത്ത് നടപ്പാക്കാൻ തുടങ്ങിയാൽ എവിടെയും നിൽക്കില്ല. യഥാർഥവിഷയങ്ങൾ മറച്ചുവെക്കുകയാണ് ഇതിെൻറ ലക്ഷ്യം.
പാർലമെൻറിൽ ചർച്ച ചെയ്യാത്ത, രാഷ്ട്രീയമായി ആലോചിക്കാത്ത കാര്യങ്ങൾ നിയമമാവുകയാണ്. നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ചരിത്രമുഹൂർത്തമാണ്. ഇതിലൂടെ പരിവർത്തനം കൊണ്ടുവന്നില്ലെങ്കിൽ രാജ്യം ഏകാധിപത്യത്തിലാകും - അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
