ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരായ ഭരണകൂട വേട്ടയാണ് ഭീമ-കൊറേഗാവ് അന്വേഷണത്തിെൻറ പേരില്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് എം.പിമാർ. രാഷ്ട്രപതിക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യമുള്ളത്.
സാമൂഹികനീതിക്കായുള്ള പോരാട്ടത്തില്‍ മുന്നിലുള്ള ഡല്‍ഹി സർവകലാശാല അധ്യാപകന് ഡോ. ഹാനി ബാബു അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന നീക്കം സ്വാഭാവിക നീതിനിഷേധമാണ്. എക്കാലത്തും വ്യക്തിസ്വാതന്ത്രത്തിന് പ്രാധാന്യം നല്കിയ രാജ്യമാണ് ഇന്ത്യ.
അക്കാദമിക് ചിന്തകന്മാര്ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നവാസ് കനി എന്നിവർ ആവശ്യപ്പെട്ടു.