Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളുടെ കാമുകന്റെ കണ്ണിൽ മുളകുപൊടി വിതറി മർദിച്ചു; അമ്മയും ആൺമക്കളും അറസ്റ്റിൽ
text_fieldsbookmark_border
മകളുടെ കാമുകനെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വടികൊണ്ട് മർദിച്ച യുവതിയെയും രണ്ട് ആൺമക്കളെയും പൂണെ പൊലീസ് പിടികൂടി. സെപ്റ്റംബർ 13ന് ചിഞ്ച്‌വാഡ് ഏരിയയിലെ പോഷ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. സ്ത്രീയുടെ മകളുമായി കഴിഞ്ഞ ആറ് വർഷമായി ബന്ധമുണ്ടായിരുന്ന വിശാൽ കസ്‌ബെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ കാണാനെത്തിയത്. എന്നാൽ കാമുകിയെ കാണുന്നതിന് മുമ്പ് അവളുടെ അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരന്മാരും വീട്ടിൽ നിന്ന് ഇറങ്ങി ഇയാളെ ചോദ്യം ചെയ്യാൻ തുടങ്ങിയത് വാക്കേറ്റത്തിന് കാരണമായി.
സ്ത്രീ യുവാവിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞു. സാഹചര്യം മുതലെടുത്ത്, ആൺമക്കൾ വടികൊണ്ട് ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സമീപത്തെ ഏതാനും താമസക്കാർ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തലക്ക് നിരവധി മുറിവേറ്റ കാമുകൻ ഇപ്പോൾ ചികിത്സയിലാണ്.
Next Story

