ക്ഷേത്രത്തിൽ മകളുടെ കഴുത്തറുത്ത് അമ്മ; നരബലിശ്രമം ബംഗളൂരുവിൽ
text_fieldsബംഗളൂരു: കുടുംബപ്രശ്നം പരിഹരിക്കാനായി ക്ഷേത്രത്തിൽ മകളുടെ കഴുത്തറുത്ത് അമ്മ; നരബലിശ്രമം വടക്കൻ ബംഗളൂരുവിൽ. 25 കാരിയും വിവാഹിതയുമായ മകളെയാണ് 55 കാരിയായ അമ്മ ക്ഷേത്രത്തിൽ കൊണ്ടുവന്ന് കഴുത്തറുത്തത്. കണ്ടുനിന്നവർ ഇടപെട്ട് രക്ഷപ്പെടുത്തിയ യുവതിയുടെ നില ഗുരുതരമായി തുടരുന്നു.
വെളുപ്പിന് നലരയോടെയാണ് സരോജമ്മ എന്ന സ്ത്രീ അവരുടെ മകൾ രേഖയുമായി അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലെത്തിയത്. ഇവിടെ തൊഴുത ശേഷം ഇവർ മകളെ ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി പുറത്തെടുത്ത് ഇവർ മകളുടെ കഴുത്തിന് വെട്ടുകയായിരുന്നു.
പെൺകുട്ടിയുടെ നിലവിളികേട്ട് അടുത്തുണ്ടായിരുന്നവർ ഓടിക്കൂടി രക്ഷിക്കുകയായിരുന്നു. ഉടനെ ഇവർ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവതിയെ വേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം ക്ഷേത്രത്തിലെ സി.സി ടി.വിയിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചുവരുന്നു.
സരോജമ്മ ബുദ്ധിഭ്രമമുള്ള സ്ത്രീയാണെന്ന് പറയപ്പെടുന്നു. പെൺകുട്ടിയുടെ നില പുരോഗമിച്ച ശേഷം ഇവരെ പൊലീസ് ചോദ്യം ചെയ്യും.
പെൺകുട്ടിയുടെ ഭർത്താവ് ഒരു നെയ്ത്തുതൊഴിലാളിയാണ്. ഇയാളുമായി വഴിക്കിട്ട് മകൾ ഇടക്കിടെ വീട്ടിൽ വരുമായിരുന്നു. ഇതും മറ്റ് കുടുംപ്രശ്നങ്ങളും പരിഹരിക്കാനായി സരോജമ്മ ഒരു ജോത്സ്യനെ കണ്ടിരുന്നു. ഈ ജോത്സ്യനെ പൊലീസ് അുന്വഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

