Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലര ലക്ഷത്തിന്​ നവജാത...

നാലര ലക്ഷത്തിന്​ നവജാത ശിശുവിനെ വിറ്റ്​ അമ്മ; 11 പേർ അറസ്റ്റിൽ

text_fields
bookmark_border
നാലര ലക്ഷത്തിന്​ നവജാത ശിശുവിനെ വിറ്റ്​ അമ്മ; 11 പേർ അറസ്റ്റിൽ
cancel

പ്രസവിച്ചയുടനെ ആൺകുഞ്ഞിനെ അമ്മ വിറ്റതായി പരാതി. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ്​ സംഭവം. നവജാതശിശുവിന്റെ അമ്മ ആശാദേവി ഉൾപ്പെടെ പതിനൊന്ന് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛത്ര ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. ഉടൻ തന്നെ പൊലീസ് നടപടിയെടുക്കുകയും 24 മണിക്കൂറിനുള്ളിൽ ബൊക്കാറോ ജില്ലയിൽ നിന്ന് നവജാതശിശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു.

ആശാ ദേവിയിൽ നിന്ന് ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതായി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പൊലീസ്​ പറഞ്ഞു. യുവതി നൽകിയ തെളിവിന്‍റെ അടിസ്ഥാനത്തിൽ മറ്റ്​ പ്രതികൾ പിടിയിലായി. ബൊക്കാറോയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹസാരിബാഗ് ജില്ലയിലെ ബഡ്കഗാവ് ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ നവജാതശിശുവിന് 4.5 ലക്ഷം രൂപ കരാർ ഉണ്ടാക്കി വിൽപന നടത്തുകയായിരുന്നു. ഒരു ലക്ഷം രൂപ മാതാവിന്​ നൽകുകയും ബാക്കി തുക ബ്രോക്കർമാർ വീതിച്ചെടുക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandMother sells newborn baby
News Summary - Mother sells newborn baby in Jharkhand for Rs 4.5 lakh, 11 arrested
Next Story