Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൻ മേൽജാതിക്കാരിയെ പ്രണയിച്ചതിന് അമ്മയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
sexual harassment
cancel

ചെന്നൈ: ദലിത് യുവാവ് മേല്‍ജാതിയിൽപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയ്ക്ക് ക്രൂരപീഡനം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ മുന്നില്‍ വെച്ച് യുവാവിന്റെ അമ്മയെ വിവസ്ത്രയാക്കി തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്തു. യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ഇരുപത്തിനാലുകാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് ഇവർ വിവാഹിതരായത്. പഠനത്തിന് ശേഷം ബംഗളുരുവിൽ ജോലി ചെയ്യുകയാണ് യുവാവും യുവതിയും. ഇരുവരുടെയും വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ യുവതിയുടെ വീട്ടുകാര്‍ അയല്‍ ഗ്രാമത്തിലുള്ള യുവാവിന്റെ വീട്ടിലെത്തി. തങ്ങളുടെ മകള്‍ അവരുടെ മകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതായി അറിയിച്ചു. വിവരം അറിഞ്ഞ് അമ്മ മകനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യുവാവിന്റെ അമ്മയ്ക്കു നേരെ അക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. ഒടുവില്‍ പൊലീസ് എത്തിയാണ് യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mother raped for her son loved upper caste girl 
Next Story