Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകനുമായുള്ള വിവാഹം അമ്മ എതിർത്തു; കൂറ്റൻ പരസ്യബോർഡിൽ കയറി പെൺകുട്ടിയുടെ ആത്മഹത്യ ഭീഷണി

text_fields
bookmark_border
suicide attempt
cancel

ഇന്ദോർ: കാമുകനുമായുള്ള വിവാഹത്തിന് അമ്മ തടസ്സം നിന്നതിനെ തുടർന്ന് കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി. ഏറേനേരം പരസ്യബോർഡിന് മുകളിലിരുന്ന് പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ പെൺകുട്ടിയെ ഒടുവിൽ കാമുകനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചാണ് താഴെയിറക്കിയത്.

മധ്യപ്രദേശിലെ പർദേശിപുരയിൽ ഞായറാഴ്‌ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാമുകനുമായുള്ള വിവാഹം നടത്തി തരണമെന്ന ആവശ്യം അമ്മ എതിർത്തതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട് വിട്ടിറങ്ങിയത്. മറ്റൊരാളെ വിവാഹം കഴിക്കാൻ അമ്മ നിർബന്ധിക്കുകയും ചെയ്തു.

ഇതേതുടർന്നാണ് പെൺകുട്ടി പർദേശിപുരയിലെ ഭണ്ഡാരി പാലത്തിലെ കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പരസ്യബോർഡിന് മുകളിൽ കയറി മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ട് പ്രദേശവാസികൾ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ത​െൻറ ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. ഇതോടെ കാമുകനെ പൊലീസ് ഫോണിൽ വിളിക്കുകയും പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്തു. കാമുകൻ നിർബന്ധിച്ചതോടെ പെൺകുട്ടി പരസ്യബോർഡിന് മുകളിൽനിന്നും താഴെ ഇറങ്ങി. പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടെന്ന് പർദേശിപുര എസ്.ഐ അശോക് പതിദാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mother opposes marriage to boyfriend; Girl commits suicide by boarding billboards
Next Story