ദീർഘായുസിന് വേണ്ടി അമ്മ പൂജ നടത്തി; അതേ കുളത്തിൽ മുങ്ങി മകൻ മരിച്ചു
text_fieldsലഖ്നോ: ആയുസ് വർധിക്കുന്നതിനായി അമ്മ കുളക്കരയിൽ പൂജ നടത്തവേ അതേ കുളത്തിൽ വീണ് മകൻ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് സംഭവം. സത്യം സിംഗ് (17) ആണ് മരിച്ചത്. മകന്‍റെ ദീർഘായുസിനായി അമ്മ ഉഷ ഛാത്ത് പൂജ നടത്തുനടത്തുന്നതിനിടെയാണ് സംഭവം.
അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം കുളത്തിൽ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു. കുളത്തിന്‍റെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്താൻ എല്ലാവരും മത്സരിച്ച് നീന്തുന്നതിനിടെയാണ് കുട്ടി മുങ്ങി പോയത്. സത്യം സിംഗിന് നീന്തൽ വശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ വീട്ടുകാർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആരോഗ്യ നില മോശമായതിനാല്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സത്യം സിംഗിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ഏറെ നാളായി സത്യം സിംഗ് അസുഖ ബാധിതനായിരുന്നുവെന്നും നില വഷളായ അവസ്ഥയിലായിരുന്നുവെന്നും അമ്മ ഉഷ പറഞ്ഞു.

