Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വീടിനുള്ളിൽ...

യു.പിയിൽ വീടിനുള്ളിൽ നാല് കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ, മാതാവിനെ കാണാനില്ല

text_fields
bookmark_border
യു.പിയിൽ വീടിനുള്ളിൽ നാല് കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ, മാതാവിനെ കാണാനില്ല
cancel
camera_alt

പ്രതീകാത്മക ചിത്രം

ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നാല് കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം.

പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വീട്ടിലെ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മാതാവ് നസിയ ഖാത്തൂണിനെ കാണാനില്ല. വർഷങ്ങളായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന നിയാസാണ് നസിയ ഖാത്തൂണിന്റെ ഭർത്താവ്. ഷഫീഖ് (14), സൗദ് (10), ഉമർ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കാണാതായ അമ്മ നസിയ ഖാത്തൂണിനൊപ്പമാണ് കുട്ടികൾ വീട്ടിൽ താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'ഉച്ചകഴിഞ്ഞ് 3 മണിയോടെ ഒരു വീട്ടിൽ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കിടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊലീസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു', അയോധ്യ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സോമൻ ബർമ പറഞ്ഞു. വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും ഫോറൻസിക് പരിശോധന നടക്കുന്നുണ്ടെന്നും വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു.

'അമ്മ നസിയ ഖാത്തൂണിനു വേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അവരുടെ തിരോധാനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്,' ബർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UtharpradeshCrimeMother killsindianews
News Summary - Mother kills four children inside house in UP, flees; search intensifies for them
Next Story