Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 4:39 AM GMT Updated On
date_range 13 Dec 2022 4:39 AM GMTകാറപകടത്തിൽ മാതാവും കുഞ്ഞും മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ജൽസൂർ-കാസർകോട് പാതയിൽ കാറപകടത്തിൽ മാതാവും കുഞ്ഞും മരിച്ചു. പരപ്പ സ്വദേശി ഷാനിന്റെ ഭാര്യ ഷാഹിന (28), മകൾ ഷജ (മൂന്ന്) എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ ആറംഗസംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെടുകയായിരുന്നു.
കാർ റോഡരികിലെ മരത്തിലിടിച്ചതോടെ ഷാഹിനയും മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുനാലുപേർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽപെട്ടവരെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ സുള്ള്യയിലെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story