'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ'; അലിഗഢിലെ ദൗദ് ഖാൻ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.പി, റെയിൽവേ മന്ത്രിക്ക് കത്തെഴുതി
text_fieldsലഖ്നോ: പേരുമാറ്റലിന് കുപ്രസിദ്ധമായ യു.പിയിൽ മറ്റൊരു റെയിൽവേ സ്റ്റേഷന്‍റെ പേരും മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. അലിഖഡിലെ ദൗദ് ഖാൻ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റി മഹാറാണ പ്രതാപിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
ചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയ ഒരു ബന്ധവും നിലവിലെ പേരിന് ഇല്ലെന്നാണ് എം.പിയുടെ വാദം. 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' എന്നാണ് ദൗദ് ഖാൻ എന്ന പേരിനെ വിശേഷിപ്പിച്ചത്. ക്രിമിനലുമായാണ് പേര് ബന്ധപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ശത്രുവായി കണക്കാക്കപ്പെടുന്ന ഒരാളുടെ പേര് ഒരു റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാറാണ പ്രതാപ് സിങിന്‍റെ പേരാണ് അനുയോജ്യമാകുകയെന്ന് സതീഷ് ഗൗതം പറയുന്നു. സ്റ്റേഷൻ 1894ൽ സ്ഥാപിതമായതാണെന്നും അതിന്റെ നിലവിലെ പേരിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ദൗദ് ഖാനുമായോ സമീപത്തുള്ള ഏതെങ്കിലും മുസ്ലിം കേന്ദ്രവുമായോ സ്റ്റേഷന് യാതൊരു ബന്ധവുമില്ല.
നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിന് ഉത്തരവാദിയും രാജ്യത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയും പേര് എങ്ങനെയാണ് ഒരു റെയിൽവേ സ്റ്റേഷൻ നൽകാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ദൗദ് ഖാന് അലിഢുമായി ചരിത്രപരമായ ബന്ധമില്ലെന്നും ഗൗതം തന്റെ കത്തിൽ പറയുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഈ ആവശ്യത്തോട് യോജിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മിക്ക റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്ന പ്രവണത കുറച്ചുകാലങ്ങളായി കണ്ടുവരുന്നതാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് ഫൈസാബാദ് ജങ്ഷൻ അയോധ്യ കന്റോൺമെന്‍റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ, ജെയ്സ്, കാസിംപൂർ ഹാൾട്ട് തുടങ്ങിയ സ്റ്റേഷനുകളിലും സമാനമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.