Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൗ ​അ​മ്മ​ക്ക്​...

ഇൗ ​അ​മ്മ​ക്ക്​ ന​ൽ​കാ​ൻ ഇ​തി​നേ​ക്കാ​ൾ വ​ലി​യ സ​മ്മാ​നം എ​ന്തു​ണ്ട്​​! 

text_fields
bookmark_border
ഇൗ ​അ​മ്മ​ക്ക്​ ന​ൽ​കാ​ൻ ഇ​തി​നേ​ക്കാ​ൾ വ​ലി​യ സ​മ്മാ​നം എ​ന്തു​ണ്ട്​​! 
cancel

ന്യൂ​ഡ​ൽ​ഹി: ജീ​വി​ത​ത്തി​ലെ ചി​ല പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​യി ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തു​ന്ന​തും അ​ത്​ ഹൃ​ദ​യ​ങ്ങ​ളി​ൽ ചേ​ക്കേ​റു​ന്ന​തും പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ,  ഇൗ ​ചി​ത്രം കാ​ഴ്​​ച​ക്കാ​രു​ടെ മ​ന​സ്സ്​ കീ​ഴ​ട​ക്കു​ന്ന​ത്​ അ​പൂ​ർ​വ​ത​യേ​ക്കാ​ൾ അ​തി​​​​െൻറ വൈ​കാ​രി​ക​ത കൊ​ണ്ടു​കൂ​ടി​യാ​ണ്. ആ​ശ്രി​ത ചി​ഞ്ചാ​ങ്ക​ർ എ​ന്ന എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റും അ​വ​രു​ടെ അ​മ്മ​ പൂജ ചിഞ്ചാങ്കറുമാ​ണ്​ ഒ​രൊ​റ്റ ചി​ത്ര​ത്തി​ല​ൂ​ടെ താ​ര​ങ്ങ​ളാ​യ​ത്. 38 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ‘എ​യ​ർ ഇ​ന്ത്യ’​യി​ൽ​നി​ന്നും വി​ര​മി​ച്ച എ​യ​ർ ഹോ​സ്​​റ്റ​സാ​യ അ​മ്മ​ക്ക്​ ഒ​രു മ​ക​ൾ ന​ൽ​കി​യ ​സ്​​നേ​ഹ​സ​മ്മാ​ന​ത്തി​​​െൻറ നേ​ർ​ച്ചി​ത്രം കൂ​ടി​യാ​യി അ​ത്. എയർ ഇന്ത്യയുടെ മുംബൈ- ബംഗളൂരു വിമാനത്തിലായിരുന്നു പൂജയുടെ ഒൗദ്യോഗിക ജീവിതത്തിലെ അവസാന ദിനം. അ​ന്നേ ദി​വ​സം അ​തേ വി​മാ​നം ത​ന്നെ പ​റ​ത്തി മ​ക​ൾ അ​മ്മ​ക്കും അ​മ്മ മ​ക​ൾ​ക്കും അ​ഭി​മാ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കി. 

വി​ര​മി​ക്കു​ന്ന അ​മ്മ​യു​ടെ ഒ​രു ദി​വ​സ​ത്തെ ഒാ​ഫി​സ​ർ ആ​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന അ​പൂ​ർ​വ ബ​ഹു​മ​തി​യും ഇൗ ​മ​ക​ൾ​ക്ക്​ സ്വ​ന്തം.  അ​മ്മ വി​മാ​ന ജീ​വ​ന​ക്കാ​രു​മൊ​ത്ത്​ നി​ൽ​ക്കു​ന്ന ചി​​ത്ര​മാ​ണ്​ ആ​ശ്രി​ത ട്വീ​റ്റ്​ ചെ​യ്​​ത​ത്.  ഇൗ ​വി​മാ​നം പ​റ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തീ​വ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ ട്വീ​റ്റ്​ തു​ട​ങ്ങു​ന്ന​ത്. 

അ​മ്മ​യു​ടെ സ​ർ​വി​സി​ലെ അ​വ​സാ​ന ദി​ന​ത്തി​ൽ ഞാ​ൻ വി​മാ​നം പ​റ​ത്തു​ക​യെ​ന്ന​ത്​ അ​വ​രു​ടെ സ്വ​പ്​​ന​മാ​യി​രു​ന്നു. അ​മ്മ സേ​വ​ന​ത്തി​​​െൻറ അ​ഭി​മാ​ന​ക​ര​മാ​യ 38 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.  അ​വ​രു​ടെ പാ​ര​മ്പ​ര്യം ഇ​നി ഞാ​ൻ ഏ​റ്റെ​ടു​ക്കും-​അ​ഭി​മാ​ന​ത്തോ​ടെ, കൃ​ത​ജ്ഞ​താ​പൂ​ർ​വം- എ​ന്നാ​യി​രു​ന്നു ആ​ശ്രി​ത​യു​ടെ വാ​ക്കു​ക​ൾ.   വി​ട​വാ​ങ്ങ​ലി​​​െൻറ വി​ഡ​ി​യോ​യും ഇൗ ​മ​ക​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 

അ​മ്മ​യു​ടെ സ​ന്തോ​ഷം വി​തു​മ്പ​ലാ​യി മാ​റു​ന്ന​തും അ​തി​ൽ കാ​ണാം. ഇങ്ങ​നെ​യൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ വി​മാ​നം പ​റ​ത്താ​ൻ പോ​വു​ക​യാ​ണെ​ന്ന കാ​ര്യം ആ​ശ്രി​ത ത​േ​ല ദി​വ​സം ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​മാ​യി ട്വീ​റ്റു​ക​ൾ​ക്ക്​ വ​ൻ പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. 2016ൽ ആണ്​ ആ​ശ്രിത പൈലറ്റായി ജീവിതം ആരംഭിച്ചത്​.  വിരമിക്കുന്ന ദിവസം മകൾ പറത്തുന്ന വിമാനത്തിൽ ജോലി ചെയ്യണമെന്ന ആ​ഗ്രഹം പൂജ ഒരിക്കൽ മക​േളാട്​ പങ്കുവെച്ചിരുന്നു.  എന്നാൽ, വിമനത്തിൽ എത്തിയപ്പോഴാണ്​ മകൾ ത​​​െൻറ സ്വപ്​നം സാധ്യമാക്കിയ വിവരം ഇവർ അറിഞ്ഞത്​. വിമാനത്താവളത്തിലെ അധികൃതരോട്​ പറഞ്ഞ്​ ആശ്രിത ഇതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air hostessmalayalam newsDream Retirement
News Summary - The Most Valuable Gift to Mom - India News
Next Story