Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബി.ജെ.പിക്കെതിരെ രാജ്യത്ത്​ ഐക്യ പ്രതിപക്ഷം; വലിയ പിന്തുണ നൽകി ചില വിഭാഗങ്ങളെന്ന്​ സർവേ
cancel
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പിക്കെതിരെ...

'ബി.ജെ.പിക്കെതിരെ രാജ്യത്ത്​ ഐക്യ പ്രതിപക്ഷം'; വലിയ പിന്തുണ നൽകി ചില വിഭാഗങ്ങളെന്ന്​ സർവേ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ കൈകാര്യം ചെയ്​തതിലുൾപെടെ വൻ പരാജയമായ ബി.ജെ.പി സർക്കാറിനെതിരെ രാജ്യത്ത്​ ശക്​തിയാർജിക്കുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിന്​ പിന്തുണയുമായി കുറെ വിഭാഗങ്ങൾ നിൽക്കു​േമ്പാൾ എതിർത്ത്​ മറുപക്ഷം. ഡൽഹിയിൽ തിരക്കിട്ട്​ കൂടിയും മാധ്യമങ്ങളെ കണ്ടും ഒന്നിച്ച്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തും തുടക്കം കുറിച്ച ഐക്യ പ്രതിപക്ഷ ചർച്ചകൾക്ക്​ ജനപിന്തുണ അറിയാൻ നടത്തിയ സർവേയിലാണ്​ മിശ്ര പ്രതികരണം.

ഉത്തർ പ്രദേശ്​, മഹാരാഷ്​ട്ര, ബിഹാർ, മധ്യപ്രദേശ്​, കർണാടക, രാജസ്​ഥാൻ, ഝാർഖണ്ഡ്​, ഹരിയാന, ഡൽഹി സംസ്​ഥാനങ്ങളിലായി 1,500 മണ്​ഡലങ്ങളിലെ 11,000 പേരിൽ നടത്തിയ സർവേയിൽ മധ്യപ്രദേശ്​, കർണാടക സംസ്​ഥാനങ്ങളിൽ കൂടുതൽ പേർ ഐക്യ പ്രതിപക്ഷത്തെ പിന്താങ്ങിയപ്പോൾ മറ്റിടങ്ങളിൽ ഏറിയും കുറഞ്ഞും നിലപാട്​ മാറ്റില്ലെന്ന പക്ഷക്കാരാണ്​. ഉത്തർ പ്രദേശിലും ബിഹാറിലും വലിയ വ്യത്യാസമില്ലെങ്കിൽ ഡൽഹിയിൽ ഭൂരിപക്ഷവും​ ഐക്യ പ്രതിപക്ഷത്തെ പിന്തുണക്കാത്തവരാണ്​.

സമുദായങ്ങൾ പരിഗണിച്ചാൽ, പട്ടിക ജാതി/വർഗങ്ങൾ കാര്യമായി അനുകൂലിക്കുന്നു. എന്നാൽ, ഒ.ബി.സി വിഭാഗങ്ങളിൽ കൂടുതൽ പേർ എതിർക്കുന്നവരാണ്​. ന്യൂനപക്ഷങ്ങളിൽ ബലാബലവും. പൊതുവിഭാഗങ്ങളിലും എതിർപ്പാണ്​ കൂടുതൽ. ഉയർന്ന ജാതിക്കാരിലേറെയും ബി​.ജെ.പി അനുഭാവം നിലനിർത്തുന്നവ​രായതിനാൽ എതിർപ്പ്​ സ്വാഭാവികമാണെങ്കിൽ പട്ടിക ജാതി/വർഗങ്ങളും ഒ.ബി.സി വിഭാഗങ്ങളും തമ്മിലെ അന്തരം ശ്രദ്ധേയമാണ്​. നിലവിലെ ​േവാട്ടിങ്​ ​രീതി തുടർന്നാൽ ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിലും അനായാസ ജയം പിടിക്കുമെന്ന്​ സാരം. അതിനെ മറികടക്കാൻ ​'ഐക്യ പ്രതിപക്ഷം' എന്നത്​ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകേണ്ടിവരും. അഭിപ്രായ സർവേ രംഗത്തെ സജീവ സാന്നിധ്യമായ 'പ്രശ്​നം' ആണ്​ ഇത്രയുംപേരിൽനിന്ന്​ അഭിപ്രായം തേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsOppositon unitySC/ST vote
News Summary - Most SC/STs would vote for an Oppositon unity in the elections, survey shows
Next Story