'അവിടെ മനുഷ്യ പെരുമാറ്റം അനുവദിക്കാനാവില്ല'; സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളി അടച്ചുപൂട്ടി
text_fieldsഋഷികേശ് : ഉത്തരാഖണ്ഡ് രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചില്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളി സപ്രീംകോടതി ഉത്തരവിനെ തുടർന്ന് വനംവകുപ്പ് അധികൃതർ അടച്ചുപൂട്ടി. ടൈഗർ റിസർവിനകത്ത് മനുഷ്യ പെരുമാറ്റം അനുവദിക്കാനാവില്ലെന്ന സെപ്റ്റംബർ മൂന്നിലെ സപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജയ് ധ്യാനി പറഞ്ഞു.
ടൈഗർ റിസർവിലെ പള്ളിയെ വനംവകുപ്പ് എതിർത്തപ്പോൾ മുസ്‌ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നുവെന്നും എന്നാൽ, സുപ്രീംകോടതി സർക്കാറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവ് വന്നതോടെ പൊലീസിന്റെ സാന്നിധ്യത്തിൽ പള്ളി അടച്ചുപൂട്ടിയതായും പുറത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'വാൻ മസ്ജിദ്' എന്നറിയപ്പെടുന്ന പള്ളി റിസർവ് സ്ഥാപിക്കുന്നതിന് മുമ്പുതന്നെ നിലവിലുണ്ടായിരുന്നുവെന്നാണ് മുസ്‌ലിം സംഘടനകൾ അവകാശപ്പെടുന്നത്. പള്ളി കമ്മിറ്റി കമ്മിറ്റി നിയമപരമായ ഉടമസ്ഥാവകാശത്തിന്റെ ഒരു രേഖാമൂലമുള്ള തെളിവും സമർപ്പിച്ചിട്ടില്ലെന്ന് വനം അധികൃതർ വാദിക്കുന്നു. റിസർവിനുള്ളിൽ തപരമായ നിർമാണങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധി കർശനമായി പാലിക്കുമെന്നും വനം വകുപ്പ് പറയുന്നു.
കൈയേറ്റം ആരോപിച്ച് സമീപ മാസങ്ങളിൽ 552 അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുകയും 242 മദ്രസകൾ പൂട്ടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

