ഇസ്ലാമിന് പള്ളി അത്യാവശ്യമോ? സുപ്രീംകോടതി വിധി ഇന്ന്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ ഏറെ നിര്‍ണായകമായ വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മുസ്ലിംകൾക്ക് പ്രാർഥിക്കാൻ പള്ളി ആവശ്യമുണ്ടോ എന്ന വിഷയത്തിലാണ് ഇന്ന് ഉച്ചക്ക് വിധിയുണ്ടാവുക.
ഇസ്ലാമില്‍ നമസ്കാരത്തിന് പള്ളി അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി ഏഴംഗ ഭരണഘടന ബഞ്ച് പുനഃപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിെൻറ ആവശ്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പറയുന്നത്.
ഒരു പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചാണ് മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളി അത്യാവശ്യമെല്ലന്ന് വിധിച്ചത്. എവിടെ വെച്ച് വേണമെങ്കിലും നമസ്കരിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.
മുസ്ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്രവും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തു.
