Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതസ്വാതന്ത്ര്യ ലംഘനം; സഹാറൻപുർ മസ്ജിദ് പൊളിച്ചതിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുസ്‍ലിം പേഴ്സനൽ ലോ ബോർഡ്

text_fields
bookmark_border
https://www.madhyamam.com/tags/aimplb
cancel

ന്യൂ​ഡ​ൽ​ഹി: സ​ഹാ​റ​ൻ​പു​ർ ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​​ത്ത് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള മ​സ്ജി​ദ് പൊ​ളി​ച്ചു​ നീ​ക്കി​യ സം​ഭ​വം നി​യ​മ​വാ​ഴ്ച​യു​ടെ​യും മ​ത​ സ്വാ​ത​ന്ത്ര്യ​ന്റെ​യും മൗ​ലി​ക​മാ​യ നീ​തി ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും ഗു​രു​ത​ര ലം​ഘ​ന​മാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യ മു​സ്‍ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡ്. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. പൊ​ളി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ നി​യ​മ​ ച​ട്ട​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ണം. പ​ള്ളി മാ​നേ​ജ്മെ​ന്റ് ഉ​ന്ന​ത കോ​ട​തി​ക​ളെ സ​മീ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബോ​ർ​ഡ് വ​ക്താ​വ് എ​സ്.​ക്യു.​ആ​ർ ഇ​ല്യാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ലൈ 16ന് ​മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് മ​സ്ജി​ദ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ കു​ടി​യൊ​ഴി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രെ ജി​ല്ല കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​പ്പീ​ൽ ത​ള്ളി. പ​ള്ളി സീ​ൽ ചെ​യ്യു​ക മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പു​ല​ർ​ച്ച നാ​ലു​ മ​ണി​യോ​ടെ ​ബു​ൾ​ഡോ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​ നീ​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പോ​ലും പൊ​ളി​ച്ചു ​നീ​ക്കു​ന്ന​തി​ന് ന്യാ​യ​മാ​കി​ല്ലെ​ന്ന് ഇ​ല്യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ല കോ​ട​തി വി​ധി​ക്കെ​തി​രെ ഉ​യ​ർ​ന്ന കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മ​സ്ജി​ദ് ക​മ്മി​റ്റി​ക്ക് സാ​വ​കാ​ശം ന​ൽ​കി​യി​ല്ല. ഭൂ​മി സ​ർ​ക്കാ​റി​ന്റെ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​മു​ണ്ടെ​ങ്കി​ൽ സ്വാ​ഭാ​വി​ക നീ​തി​യു​ടെ ത​ത്ത്വ​ങ്ങ​ൾ പ്ര​കാ​രം ന്യാ​യ​മാ​യ വി​ചാ​ര​ണ ന​ട​ക്ക​ണം. ത​ക​ർ​ക്ക​പ്പെ​ട്ട ഭൂ​മി​യി​ൽ 20 അ​ടി താ​ഴ്ച​യു​ള്ള പൗ​രാ​ണി​ക കി​ണ​ർ ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തേ ദേ​ശീ​യ പു​രാ​വ​സ്തു വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

2025ൽ ​ബ​ജ്രം​ഗ്ദ​ൾ ക​ൺ​വീ​ന​ർ വി​കാ​സ് ത്യാ​ഗി ന​ൽ​കി​യ പ​രാ​തി​യോ​ടെ​യാ​ണ് മ​സ്ജി​ദി​നെ ചൊ​ല്ലി വി​വാ​ദം തു​ട​ങ്ങു​ന്ന​ത്. മ​ജി​സ്ട്രേ​റ്റ്, ജി​ല്ല കോ​ട​തി​ക​ൾ അ​ന​ധി​കൃ​ത​മെ​ന്ന് വി​ധി പ​റ​ഞ്ഞ​തോ​ടെ ഭ​ര​ണ​കൂ​ടം രാ​യ്ക്കു​രാ​മാ​നം പൊ​ളി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story