Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'​ഇന്ത്യയെ എങ്ങനെ...

'​ഇന്ത്യയെ എങ്ങനെ ക്രിസ്​ത്യൻ രാജ്യമാക്കാം';ചിത്രം മോർഫ്​ ചെയ്​ത്​ സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം

text_fields
bookmark_border
​ഇന്ത്യയെ എങ്ങനെ ക്രിസ്​ത്യൻ രാജ്യമാക്കാം;ചിത്രം മോർഫ്​ ചെയ്​ത്​ സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം
cancel

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ മോർഫ്​ ചെയ്​ത ചിത്രവുമായി വിദ്വേഷ പ്രചാരണം. സോണിയ ഗാന്ധി സംസാരിക്കുന്ന ചിത്രത്തിന്​ പിന്നിലെ പുസ്​തകം എഡിറ്റ്​ ചെയ്​ത്​ മാറ്റിയാണ്​ പ്രചാരണം. 'ഇന്ത്യയെ എങ്ങനെ ​​ക്രിസ്​ത്യൻ രാജ്യമായി മാറ്റിയെടുക്കാം' എന്ന പേരിലുള്ള പുസ്​തകമാണ്​ സോണിയക്ക്​ പിന്നിൽ എഡിറ്റ്​ ചെയ്​ത്​ ചേർത്തത്​. സമീപത്ത്​ തന്നെ ​ബൈബിളും യേശുവി​െൻറ പ്രതിമയും എഡിറ്റ്​ ചെയ്​ത്​ ചേർത്തിട്ടുണ്ട്​.




പക്ഷേ യഥാർഥ ദൃശ്യങ്ങളിൽ ഇവയൊന്നുമുണ്ടായില്ലെന്ന്​ രാഹുൽ ഗാന്ധി പങ്കുവെച്ച വിഡിയോയിൽ വ്യക്തമാണ്​. ബി.ജെ.പി തമിഴ്​നാട്​ സെക്രട്ടറി സുമതി വെങ്കിടേഷ്​, ബി.ജെ.പി അനുഭാവികളായ രേണുക ജെയ്​ൻ, ബി.ജെ.പി അനുഭാവിയായ മാധ്യമ പ്രവർത്തക മീന ദാസ്​ നാരായണൻ അടക്കമുള്ളവർ ഈ വ്യാചപ്രചാരണം പങ്കുവെച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiBJP
News Summary - Morphed: Book titled ‘How to convert India into Christian nation’ behind Sonia Gandhi
Next Story