Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കോവിഡ്​ മരണനിരക്ക്​ സ്​ത്രീകളിൽ

text_fields
bookmark_border
ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കോവിഡ്​ മരണനിരക്ക്​ സ്​ത്രീകളിൽ
cancel

ന്യൂഡൽഹി: കോവിഡ്​ ബാധമൂലം​ മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്​ത്രീകളിൽ. കോവിഡ്​ രൂക്ഷമായി നാശം വിതക്കുന്ന അമേരിക്കയിലും ഇറ്റലിയിലും ബ്രസീലിലും കൂടുതൽ രോഗം ബാധിച്ചത്​ പുരുഷന്മാർക്കായിരുന്നു​. മരിച്ചവരിലും കൂടുതൽ പുരുഷന്മാർ. ലോകത്തിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചുനോക്കു​േമ്പാൾ തികച്ചും വിപരീതമാണ്​ ഇന്ത്യയിലെ ഫലം. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​ സ്​ത്രീകളാണ്​.

മേയ്​ 20 വരെയുള്ള കണക്കുകളുടെ അടിസ്​ഥാനത്തിലാണ്​ ഹാർവാർഡ്​ സർവകലാശാലയിലെ പഠനം. മേയ്​ 20 വരെ 1,10,000 കോവിഡ്​ കേസുകളും 3433 മരണവുമായിരുന്നു ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്​തത്​. 3.1 ശതമാനമായിരുന്നു മേയ്​ 20 വരെയുള്ള മരണനിരക്ക്​. ഈ കണക്കുപ്രകാരം ഇന്ത്യയിൽ കോവിഡ്​ ബാധിതരിൽ സ്​ത്രീകളുടെ മരണനിരക്ക്​ 3.3 ശതമാനമാണ്​. പുരുഷന്മാരിലാക​ട്ടെ 2.9 ശതമാനവും. 40നും 49നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലെ മരണനിരക്ക്​ 2.1 ശതമാനമാണ്​. സ്​ത്രീകളിൽ 3.2 ശതമാനവും. 5-19 വയസിനിടയിൽ പെൺകുട്ടികൾ മാത്രമാണ്​ ഇന്ത്യയിൽ കോവിഡ്​ മരിച്ചത്​.

ജോൺ ഹോപ്​കിൻസ്​ ബ്ലൂംബർഗ്​ സ്​കൂൾ ഓഫ്​ പബ്ലിക്​ ഹെൽത്തിലെ ശാസ്​ത്രജ്ഞനായ സബ്ര ക്ലേൻ നടത്തിയ പഠനത്തിൽ കൊറോണ വൈറസ്​ കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കുക പുരുഷന്മാരിലാണെന്നായിരുന്നു. കോവിഡ്​ പടർന്നുപിടിച്ചപ്പോൾ മുതൽ നടത്തിയ മറ്റു പഠനങ്ങളിലും സ്​ത്രീകളെക്കാൾ കൂടുതൽ രോഗസാധ്യതയും മരണനിരക്കും പുരുഷന്മാരിലായിരുന്നുവെന്നാണ്​ കണ്ടെത്തൽ​.

പുരുഷന്മാരിൽ മരണനിരക്ക്​ കൂടുന്നതിന്​ പ്രധാന കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്നും സ്​ത്രീകളിൽ ഇത്തരത്തിലുള്ള മറ്റു അസുഖങ്ങൾ കുറവാണെന്നും പറയുന്നു. പുകവലിയും പുരുഷന്മാരുടെ മരണസാധ്യത ഉയർത്തുന്നു. മറ്റൊരു പഠന ​പ്രകാരം പുരുഷന്മാർ സ്​ത്രീകളെ അപേക്ഷിച്ച്​ കൈകഴുകാൻ മടിക്കുന്നതായും പറയുന്നു. മറ്റു രാജ്യങ്ങളിൽ പുരുഷന്മാർക്ക്​ കോവിഡ്​ കൂടുതൽ ബാധിക്കാനുള്ള കാരണങ്ങളിൽ ഇവയും ഉൾപെടുന്നുവെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാൽ, ഇന്ത്യയിലേക്കെത്തു​േമ്പാൾ സ്​ത്രീകളിലെ രോഗപ്രതിരോധ ശേഷിയാണ്​ പ്രധാന വില്ലനാകുന്നത്​. സ്​ത്രീകളുടെ സ്വയം ചികിത്സയും ആശുപത്രിയിൽ പോകാനുള്ള മടിയും ഇതിന്​ കാരണമാകുന്നു. ഇന്ത്യയിലെ കോവിഡ്​ പരിശോധനയിൽ ലിംഗ വ്യത്യാസം നിലനിൽക്കുന്നുണ്ടോയെന്ന്​ പരിശോധിക്കണമെന്നും പഠനത്തിൽ നേതൃത്വം നൽകിയ മറ്റു ശാസ്​ത്രജ്ഞർ പറയുന്നു. പുരുഷൻമാർക്കും സ്​ത്രീകൾക്കും തുല്യമായി കോവിഡ്​ പരിശോധന നടക്കുന്നു​ണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും അവർ പറയുന്നു. കോവിഡ്​ ബാധിച്ച്​ കൂടുതൽ സ്​ത്രീകൾ മരിക്കുന്നതിൽ എത്രത്തോളം ജൈവീക -സാമൂഹിക ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്​ അറിയില്ലെന്നും ഇന്ത്യൻ സാമൂഹിക അന്തരീക്ഷത്തിൽ ലിംഗഭേദം നിർണായക ഘടകമാണെന്നും ശാസ്​ത്രജ്ഞരിൽ ഒരാളായ എസ്​.വി. സുബ്രമണ്യൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenIndia News​Covid 19
News Summary - More Women Dying of Covid-19 in India
Next Story