Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബി​‍െൻറ പാക്​ ബന്ധം...

അർണബി​‍െൻറ പാക്​ ബന്ധം പുറത്തറിയണം -കോൺഗ്രസ്​ നേതാക്കൾ പരാതി നൽകി

text_fields
bookmark_border
More trouble for Arnab Goswami? Congress leaders file a comp
cancel

മുംബൈ: ബാലാകോട്ട്​ ആക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യം ചോർത്തിയതിന്​ റിപ്പബ്ലിക്​ ടി.വി എഡിറ്റർഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്കെതിരെ കോൺഗ്രസ്​ നേതാക്കൾ പൊലീസിൽ പരാതി നൽകി. മഹാരാഷ്​ട്ര കോൺഗ്രസ്​ വക്താവ്​ സച്ചിൻ സാവന്തി‍െൻറ നേതൃത്വത്തിൽ ബുധനാഴ്​ച കാന്തിവലി പൊലീസ്​ സ്​റ്റേഷനിലാണ്​ പരാതി രജിസ്​റ്റർ ചെയ്​തത്​.

സൈനിക വിവരം ചോർത്തിയതിന്​ ഒൗദ്യോഗിക രഹസ്യ നിയമത്തിലെ അഞ്ചാം വകുപ്പ്​ ചുമത്തി അർണബിനെതിരെ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്യണമെന്നാണ്​ ആവശ്യം. അർണബി​‍െൻറ പാക്​ ബന്ധം അറിയേണ്ടതുണ്ടെന്നും​ പരാതി നൽകിയ ശേഷം സച്ചിൻ സാവന്ത്​ പറഞ്ഞു.

ബ്രോഡ്​കാസ്​റ്റ്​ ഒാഡിയൻസ്​ റിസർച്ച്​ കൗൺസിൽ (ബാർക്​) മുൻ മേധാവി പാർഥദാസ്​ ഗുപ്​തയുമായുള്ള വാട്​സ്​ആപ്​​ ചാറ്റിലാണ്​ ബാലാേകാട്ട്​ സൈനിക ആക്രമണത്തെക്കുറിച്ച്​ മൂന്നു നാൾ മു​െമ്പ അർണബ്​ വെളിപ്പെടുത്തിയത്​. ടി.ആർ.പി തട്ടിപ്പ്​ കേസിൽ ഗുപ്​തക്കെതിരെ കോടതിയിൽ തെളിവായി നൽകിയ ചാറ്റ്​ ചോർന്നത്​ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiCongress
News Summary - More trouble for Arnab Goswami? Congress leaders file a comp
Next Story