Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീകൾക്കെതിരായ...

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത്​ യു.പി; കേന്ദ്രസർക്കാറിന്‍റെ കണക്ക്​ പുറത്ത്​

text_fields
bookmark_border
സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത്​ യു.പി; കേന്ദ്രസർക്കാറിന്‍റെ കണക്ക്​ പുറത്ത്​
cancel

ന്യൂഡൽഹി: സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം 371,503 കേസുകൾ രജിസ്റ്റർ ചെയ്​തുവെന്ന്​ കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ്​ കേന്ദ്രസർക്കാർ കണക്കുകൾ അവതരിപ്പിച്ചത്​. വനിത-ശിശുവികസന മന്ത്രാലയമാണ്​ സി.പി.എം എം.പി ജാർന ദാസ്​ ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ ഉത്തരം നൽകിയത്​.

398,620 പേർ സ്​ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായി. 488,143 പേർ പ്രതികളായി. 31,402 പേർ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടു. നഗരങ്ങളിൽ സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

49,385 കേസുകൾ റിപ്പോർട്ട്​ ചെയ്​ത ഉ​ത്തർപ്രദേശിലാണ്​ സ്​ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതലുള്ളത്​. പശ്​ചിമബംഗാൾ(36,439), രാജസ്ഥാൻ(34,535), മഹാരാഷ്​ട്ര(31,954), മധ്യപ്രദേശ്​(25,640) എന്നിങ്ങനെയാണ്​ മറ്റ്​ സംസ്ഥാനങ്ങളിലെ നിരക്ക്​.

രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും ഭർത്താവോ അവരുടെ ബന്ധുക്കളോ നടത്തിയ ക്രൂരതകളാണ്​. സ്​ത്രീകളുടെ ആത്​മാഭിമാനത്തിന്​ കളങ്കമേൽപ്പിക്കൽ, തട്ടികൊണ്ട്​ പോകൽ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. സ്​ത്രീകളുടെ സുരക്ഷക്ക്​ വലിയ പ്രാധാന്യമാണ്​ കേ​ന്ദ്രസർക്കാർ നൽകുന്നതെന്ന്​ റി​പ്പോർട്ട്​ പാർലമെന്‍റിൽ സമർപ്പിച്ചതിന്​ പിന്നാലെ വനിത-ശിശു വികസന മന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence against women
News Summary - More than 370,000 cases of crimes against women reported in 2020, says govt
Next Story