Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഡീഷയിലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
text_fieldsbookmark_border
ഭുവനേശ്വർ: ഒഡീഷയിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ബാലസോർ ജില്ലയിലെ ബർഖുരി എം.ഇ സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികൾക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. വിദ്യാർഥികൾ സോറോ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.
രണ്ട് വിദ്യാർഥികളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

