Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര:...

മഹാരാഷ്​ട്ര: സോണിയ-പവാർ ചർച്ചയിലും തീരുമാനമായില്ല

text_fields
bookmark_border
Sharad-Pawar
cancel

മുംൈബ: സോണിയ ഗാന്ധിയും ശരദ്​ പവാറും തമ്മിൽ തിങ്കളാഴ്​ച ഡൽഹിയിൽ നടന്ന ചർച്ചയിലും മഹാരാഷ്​ട്രയിലെ ശിവസേന, എൻ.സ ി.പി, കോൺഗ്രസ്​ സഖ്യ സർക്കാർ രൂപവത്​കരണം സംബന്ധിച്ച്​ തീരുമാനമായില്ല. കൂടുതൽ ചർച്ചകൾക്കായി എൻ.സി.പി നേതാക്കള െ കോൺഗ്രസ്​ ഡൽഹിക്ക്​ വിളിപ്പിച്ചു. മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ സ്​ഥിതി സോണിയയെ പവാർ ധരിപ്പിച്ചതായും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നും കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സുർജെവാല ട്വിറ്ററിൽ അറിയിച്ചു.

ശിവസേന, എൻ.സി.പി, ​േകാൺഗ്രസ്​ നേതാക്കൾ സംയുക്തമായി തയാറാക്കിയ പൊതുമിനിമം പരിപാടി, മന്ത്രിസഭ രൂപവത്​കരണം എന്നിവയെ കുറിച്ചുള്ള ചർച്ചയാണ്​ സോണിയ-പവാർ കൂടിക്കാഴ്​ചയിൽ പ്രതീക്ഷിച്ചത്​. തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സമാജ്​വാദി പാർട്ടിയെയും കർഷക, ദലിത്​ പാർട്ടികളെയും സഖ്യചർച്ചയിൽ ഉൾപ്പെടുത്താത്തതിൽ അവരിൽ അമർഷമുണ്ടെന്നും അവരെയും കണക്കിലെടുക്കേണ്ടതുണ്ടെന്നും പവാർ പറഞ്ഞതായാണ്​ വിവരം. സോണിയയുമായുള്ള കൂടിക്കാഴ്​ചക്ക്​ പിന്നാലെ ശിവസേന നേതാവ്​ സഞ്​ജയ്​ റാവുത്​​ ഡൽഹിയിലെ വസതിയിൽ ചെന്ന്​ പവാറിനെ കണ്ടു.

അതേസമയം, ഡൽഹിയിലെത്തിയ ഉടൻ ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ചും പൊതുമിനിമം പരിപാടിയെ കുറിച്ചും പവാർ അജ്​ഞത നടിച്ചത്​ ആശയക്കുഴപ്പമുണ്ടാക്കി. ഒരുമിച്ച്​ മത്സരിച്ച ബി.ജെ.പിക്കും ശിവസേനക്കും അവരുടെ വഴി, എൻ.സി.പിക്കും കോൺഗ്രസിനും തങ്ങളുടെ രാഷ്​ട്രീയമെന്നുള്ള അദ്ദേഹത്തി‍​​െൻറ പ്രസ്​താവനയും കൗതുകമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhimaharashtrasharad pawarmalayalam newsindia news
News Summary - More Talks Needed On Maharashtra-India News
Next Story