ഇന്ത്യ- യു.എസ് സൗഹൃദം കൂടുതൽ ദൃഢമാകുന്നു; ട്രംപിന് നന്ദിയറിയിച്ച് മോദി
text_fieldsന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് െഡാണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ഇന്ത്യ- യു.എസ് സൗഹൃദം കൂടുതൽ ദൃഢമാകുന്നുവെന്നും മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പോരാടണമെന്നും മോദി ട്രംപിന് നന്ദിയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
‘‘ഈ മഹാമാരിക്കെതിരെ നമ്മുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് പോരാടാം. ഇത്തരം ഘട്ടങ്ങളിൽ ലോകത്തെ ആരോഗ്യകരവും കോവിഡ് മുക്തവുമാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു’’ - ട്രംപിെൻറ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും 200 മൊബൈല്‍ വെൻറിലേറ്ററുകൾ ഇന്ത്യക്ക് നൽകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
Thank you @POTUS @realDonaldTrump.
— Narendra Modi (@narendramodi) May 16, 2020
This pandemic is being fought collectively by all of us. In such times, it’s always important for nations to work together and do as much as possible to make our world healthier and free from COVID-19.
More power to friendship! https://t.co/GRrgWFhYzR
നേരത്തെ കോവിഡ് ചികിത്സക്കായി 29 ദശലക്ഷം ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യു.എസിന് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.