Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗികളിലെ...

കോവിഡ്​ രോഗികളിലെ പ്ലാസ്​മ തെറപ്പി തൃപ്​തികരമെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
കോവിഡ്​ രോഗികളിലെ പ്ലാസ്​മ തെറപ്പി തൃപ്​തികരമെന്ന്​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: കോവിഡ്​ ​രോഗികളിൽ പരീക്ഷിച്ച പ്ലാസ്​മ തെറാപ്പി വിജകരമാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ് ​രിവാൾ. ലോക് നായക് ജയ് പ്രകാശ് നാരായണ ആശുപത്രിയിലെ നാലു രോഗികളിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു. ഇതുവരെയുള്ള ഫല ം പ്രതീക്ഷ നൽകുന്നുണ്ടെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എൽ‌.എൻ‌.ജെ.‌പി ആശുപത്രിയിലെ ഗുരു തരവസ്ഥയിലുള്ള രോഗികളിലാണ്​ പ്ലാസ്മ തെറാപ്പി നടത്തിയത്​. നാലു പേരിലും ത​ൃപ്​തികരമായ മാറ്റമുണ്ടായി. പരിമിതമായ പരീക്ഷണങ്ങൾക്ക് മാത്രമേ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളൂ. അടുത്ത ദിവസത്തിനുള്ളിൽ കൂടുതൽ പേരിൽ പ്ലാസ്​മ തെറാപ്പി പരീക്ഷിക്കുമെന്നും കെജ്​രിവാൾ അറിയിച്ചു.

എൽ‌.എൻ‌.ജെ.‌പിയിൽ രണ്ടോ മൂന്നോ രോഗികൾക്ക്​ പ്ലാസ്​മ തെറാപ്പി ചെയ്യാൻ കോവിഡ്​ ഭേദമായവരിൽ നിന്നും പ്ലാസ്​മ ലഭിച്ചിട്ടുണ്ടെന്ന്​ ഡോക്​ടർ എസ്​.കെ സരിൻ അറിയിച്ചു. കോവിഡ്​ ഭേദമായി വീടുകളിൽ കഴിയുന്നവർ പ്ലാസ്മ ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് 19 ബാധിച്ച്​ രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആൻറിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷം ഇവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsPlasma therapy#Covid19
News Summary - More plasma therapy trials in Delhi in next 2-3 days: Arvind Kejriwal - India news
Next Story