Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതി സെൻസസ്​...

ജാതി സെൻസസ്​ ആവശ്യവുമായി​ കൂടുതൽ പാർട്ടികൾ

text_fields
bookmark_border
ജാതി സെൻസസ്​ ആവശ്യവുമായി​ കൂടുതൽ പാർട്ടികൾ
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത്​ ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക സെ​ൻ​സ​സ് ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ ഇ​തേ ​ആ​വ​ശ്യ​വു​മാ​യി​ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജാ​തി സെ​ൻ​സ​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും ബി.​എ​സ്.​പി​യും ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​​ സം​സ്ഥാ​ന​ത്ത്​ ജാ​തി സെ​ൻ​സ​സ്​ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ബി​ഹാ​റി​ന് ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് യു.​പി​ക്ക്​ ക​ഴി​യി​ല്ലെ​ന്ന്​ ​അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷ​ത്തു​ള്ള ഞ​ങ്ങ​ൾ​ക്കെ​ല്ലാം ജാ​തി സെ​ൻ​സ​സ് വേ​ണം. ജാ​തി സെ​ൻ​സ​സ് ഇ​ല്ലെ​ങ്കി​ൽ ‘സ​ബ്കാ സാ​ത്ത്’ അ​പൂ​ർ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​​ന്ന ബ്ലോ​ക്ക് ത​ല പ്ര​ചാ​ര​ണം സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​വ്യാ​പ​ക ജാ​തി സെ​ൻ​സ​സ്​ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി.​എ​സ്.​പി അ​ധ്യ​ക്ഷ മാ​യാ​വ​തിയും രം​ഗ​ത്തു​വ​ന്നു. വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste census
News Summary - More parties demand caste census
Next Story