Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹിയിൽ കോവിഡ്​ പ്രതിരോധത്തിന്​ പ്രത്യേക പദ്ധതി; കൂടുതൽ കിടക്കകൾ സജ്ജമാക്കും
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോവിഡ്​...

ഡൽഹിയിൽ കോവിഡ്​ പ്രതിരോധത്തിന്​ പ്രത്യേക പദ്ധതി; കൂടുതൽ കിടക്കകൾ സജ്ജമാക്കും

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി 12 ഇന പദ്ധതി. കൂടുതൽ ഐ.സി.യു ​കിടക്കകൾ, ഓക്​സിജൻ സിലിണ്ടറുകൾ എന്നിവ സജ്ജമാക്കുക, ആരോഗ്യപ്രവർത്തകരെ നിയമിക്കുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും നടത്തിയ കൂടിക്കാഴ്​ചയിലാണ്​ തീരുമാനം.

ഡൽഹിയിലെ പരിശോധനകളുടെ എണ്ണം ഇരട്ടിയായി ഉയർത്തും. കൂടാതെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവാദം നൽകുകയും ചെയ്യും.ഡൽഹിയിൽ കേന്ദ്രസർക്കാറി​െൻറ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലെ എല്ലാ സൗകര്യങ്ങളുമൊരുക്കി 750 ആ​ശുപത്രി കിടക്കകൾ തയാറാക്കുമെന്ന്​ കൂടിക്കാഴ്​ചക്ക്​ ശേഷം കെജ്​രിവാൾ പ്രതികരിച്ചു.

ഒക്​ടോബർ 20 മുതൽ ഡൽഹിയിൽ കോവിഡി​െൻറ തിരിച്ചുവരവ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡ്​ കേസുകളുടെ എണ്ണം ഉയരുകയും അത്യാഹിത വിഭാഗത്തിൽ കിടക്കകളുടെ അഭാവം അനുഭവപ്പെടുകയും ചെയ്​തു. പ്രതിദിനം കോവിഡ്​ പരിശോധനകളുടെ എണ്ണം 60,000 മുതൽ ഒരുലക്ഷമായി ഉയർത്തുമെന്നും കെജ്​രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്​ചയായി ഡൽഹിയിലെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ കുത്തനെ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virusCovid DelhiCovid indiaCovid death
News Summary - More ICU Beds, Increased Testing Centres 12-Point Covid Plan For Delhi
Next Story