െഎ.െഎ.ടികളിൽ സീറ്റുകൾ വർധിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ െഎ.െഎ.ടികളിൽ സീറ്റുകZ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 460 സീറ്റുകളാണ് പുതുതായി അനുവദിക്കുക. ഇതോടെ െഎ.െഎ.ടികളിലെ ആകെ സീറ്റുകളുടെ എണ്ണം 11,032 ആകും.
ഭുവനേശ്വർ, ഹൈദരാബാദ്, റോപാർ, ജോദ്പൂർ, പട്ന, ഇൻഡോർ, മാൻഡി, ജമ്മു എന്നിവടങ്ങളിലാണ് അധിക സീറ്റുകൾ ലഭ്യമാക്കുക. ഇത് സംബന്ധിച്ച ശിപാർശ കേന്ദ്രസർക്കാർ ജോയിൻറ് എൻട്രൻസ് ബോർഡിന്(ജെ.ഇ.ഇ) ബോർഡിന് നൽകി .
ജെ.ഇ.ഇയാണ് എത്രത്തോളം സീറ്റുകൾ വർധിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. െഎ.െഎ.ടികളിലെ അടിസ്ഥാന സൗകര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് ജെ.ഇ.ഇ ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും രാജ്യത്തെ പല െഎ.െഎ.ടികളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.