Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​ത്ത്​ 14...

രാ​ജ്യ​ത്ത്​ 14 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ സൗ​ക​ര്യ​മി​ല്ല​

text_fields
bookmark_border
രാ​ജ്യ​ത്ത്​ 14 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ സൗ​ക​ര്യ​മി​ല്ല​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 10 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 14.33 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ലും പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നു ​പോ​ലും​ സൗ​ക​ര്യ​മി​ല്ല. 47 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക​പ്പു​റം വി​ദ്യാ​ ഭ്യാ​സ സൗ​ക​ര്യ​മി​ല്ലെ​ന്നും അ​ന്ത്യോ​ദ​യ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ത​യാ​റാ​ക്കി​യ ഗ്രാ​മ​വി​ക​സ​ന മ​ന്ത്ര ാ​ല​യ​ത്തി​​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ 5,27,507 ഗ്രാ​മ​ങ്ങ​ളു​ടെ​യും 2.3 ല​ക്ഷം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച്​ 75,613 ഗ്രാ​മ​ങ്ങ​ളി​ൽ (14.33 ശ​ത​മാ​നം) പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ല്ല. 21 ശ​ത​മാ​ന​ത്തി​ൽ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളൂ. 11 ശ​ത​മാ​ന​ത്തി​ൽ ഹൈ​സ്​​കൂ​ൾ വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ 6.57 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വ​രെ മാ​ത്ര​മേ പ​ഠി​ക്കാ​നാ​വൂ. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഝാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ, മ​ണി​പ്പൂ​ർ, ഗോ​വ, ഒ​ഡി​ഷ, ഉ​ത്ത​രാ​ഖ​ണ്ഡ്, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 15 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ ഒ​റ്റ സ്​​കൂ​ളു​ക​ളു​മി​ല്ല. മി​സോ​റം, കേ​ര​ളം, ഗു​ജ​റാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഗ്രാ​മ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ൾ ഇ​ല്ല. അ​തേ​മ​സ​മ​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം മി​ക​ച്ചു​നി​ൽ​ക്കു​ന്നു. സം​സ്​​ഥാ​ന​ത്തെ 80 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്. 11 ശ​ത​മാ​ന​ത്തി​ൽ ഹൈ​സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​വും 10 ശ​ത​മാ​ന​ത്തി​ന്​ പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​തി​ന്​ മു​ക​ളി​ലും സൗ​ക​ര്യ​മു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​ത്​ ഒ​ഡി​ഷ, നാ​ഗ​ലാ​ൻ​ഡ്, ഝാ​ർ​ഖ​ണ്ഡ്​ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 1.7, 1.8, 2.1 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ മാ​ത്ര​മേ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ സൗ​ക​ര്യ​മു​ള്ളൂ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ത​ല​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ല. ഒ​രു ഗ്രാ​മ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മി​ല്ലെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ഗ്രാ​മ​ത്തെ ​ആ​​ശ്ര​യി​ക്കാ​ൻ സൗ​ക​ര്യ​മു​െ​ണ്ട​ന്ന്​ ​ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​ക ദൂ​രം സ​ഞ്ച​രി​ച്ച്​ പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ ഭൂ​രി​ഭാ​ഗം പേ​രും ത​യാ​റാ​കി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നാ​ഷ​ന​ൽ സാ​മ്പി​ൾ സ​ർ​വേ ഒാ​ഫി​സി​​​െൻറ (എ​ൻ.​എ​സ്.​എ​സ്.​ഒ) 2014ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ ഗ്രാ​മ​ങ്ങ​ളി​ൽ 94 ശ​ത​മാ​നം വീ​ട്ടു​കാ​ർ​ക്കും ഒ​രു കി.​മീ ദൂ​ര​ത്തി​ന​ക​ത്ത്​ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സൗ​ക​ര്യ​ങ്ങ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ കു​റ​വാ​ണെ​ന്നും സ​ർ​വേ​യി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPrimary educationIndian village
News Summary - More than 14 per cent villages in India don’t have any school-India news
Next Story