Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ലവ് ജിഹാദ്' ആരോപിച്ച്...

'ലവ് ജിഹാദ്' ആരോപിച്ച് സദാചാര പൊലീസ് ആക്രമണം; നാല് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
ലവ് ജിഹാദ് ആരോപിച്ച് സദാചാര പൊലീസ് ആക്രമണം; നാല് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
cancel

ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസ് ചമയൽ കേസുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദൾ പ്രവർത്തകരെ കർണാടക അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഹിന്ദുത്വ പ്രവർത്തകരായ ഷിബിൻ, ഗണേഷ്, പ്രകാശ്, ചേതൻ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ ആറിന് പ്രതികൾ ജ്വല്ലറിയിൽ അതിക്രമിച്ച് കയറി ഇതര സമുദായത്തിൽപ്പെട്ട യുവാവിനെ മർദിച്ചതായി പൊലീസ് പറഞ്ഞു. യുവാവ് ഹിന്ദു പെൺകുട്ടിയെ 'ലവ് ജിഹാദ്' നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മംഗളൂരു നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംഘം യുവാവിനെ വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതി നൽകിയിരുന്നു.

Show Full Article
TAGS:karnatakaLove-Jihadmoral policingbajrang dal
News Summary - Moral policing: 4 Bajrang Dal activists arrested in Karnataka
Next Story