Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരുവിലെ ബീച്ചിൽ സദാചാര ആക്രമണം; മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
മംഗളൂരുവിലെ ബീച്ചിൽ സദാചാര ആക്രമണം; മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്ക്
cancel

മംഗളൂരു: സോമേശ്വര ബീച്ചിലുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ളവരാണ് വിദ്യാർഥികൾ. ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്താണ് ഒരു സംഘം മർദിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ട് 7.30നാണ് സംഭവം. വിദ്യാർഥികളെ പിന്തുടർന്ന സംഘം ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളെയും കൈയേറ്റം ചെയ്തു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. ഉള്ളാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബീച്ച്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി ഉള്ളാൽ പൊലീസ് അറിയിച്ചു. ബീച്ചിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പരിക്കേറ്റ മൂന്ന് വിദ്യാർഥികളും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Moral attack on Mangaluru beach; Malayali medical students injured
Next Story