Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദക്ഷിണ കൊറിയൻ...

ദക്ഷിണ കൊറിയൻ പ്രസിഡൻറിന്​ രാഷ്​ട്രപതി ഭവനിൽ വൻ വരവേൽപ്​

text_fields
bookmark_border
ദക്ഷിണ കൊറിയൻ പ്രസിഡൻറിന്​ രാഷ്​ട്രപതി ഭവനിൽ വൻ വരവേൽപ്​
cancel

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂൺ​ ജെ ഇന്നിന്​ രാഷ്​ട്രപതി ഭവനിൽ ഗംഭീര വരവേൽപ്​. ഭാര്യ കിം ജുങ്​ സൂകും അദ്ദേഹത്തി​​​െൻറ കൂടെയുണ്ടായിരുന്നു. ഇരുവരെയും രാജ്യം ആചാരപരമായി വരവേറ്റു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പത്​നി സവിത കോവിന്ദ്​ എന്നിവരുമായി മൂൺ കൂടിക്കാഴ്​ച നടത്തി. 

ഉച്ചഭക്ഷണത്തിന്​ ശേഷം ഹൈദരബാദ്​ ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂൺ ജെ ഇന്നുമായി​ ഒൗദ്യോഗിക കൂടിക്കാഴ്​ച നടത്തും. അവിടെ ഇന്ത്യ-സൗത്ത്​ കൊറിയ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും. 

വൈകുന്നേരം രാഷ്​ട്രപതി ഭവനിൽ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥർക്കും രാംനാഥ്​ കോവിന്ദ്​​ ഒൗദ്യോഗിക വിരുന്നൊരുക്കും​. തുടർന്ന്​ അദ്ദേഹം ഡൽഹിയിൽ നിന്ന്​ തിരിക്കും. 

ഞായറാഴ്​ചയായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂന്ന്​ ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്​ രാജ്യത്തെത്തിയത്​. കഴിഞ്ഞ വർഷം പ്രസിഡൻറായി​ തെരഞ്ഞെടുക്കപ്പെട്ടതിന്​​ ശേഷമുള്ള അദ്ദേഹത്തി​​​െൻറ ആദ്യ ഇന്ത്യാ സന്ദർശനമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiindia visitMoon Jae inmalayalam newspresident ramnath kovind
News Summary - Moon Jae-in accorded ceremonial welcome at Rashtrapati Bhawan-india news
Next Story