മാന്ദ്യം കനക്കുേമ്പാൾ മോദിക്ക് താങ്ങായി മൂഡീസ്
text_fieldsന്യൂഡൽഹി: നിക്ഷേപം നടത്തുന്നതിൽ ഇന്ത്യയുടെ വിശ്വാസ്യത ഗ്രാഫ് 14 വർഷത്തിനിടയിൽ ഇതാദ്യമായി ഉയർത്തിക്കാട്ടി അമേരിക്കൻ റേറ്റിങ് ഏജൻസിയായ മൂഡീസ് സർവിസസിെൻറ റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പരിഷ്കരണങ്ങൾ സുസ്ഥിര വളർച്ചക്ക് ഉതകുന്നതാണെന്ന് വിശകലനത്തിൽ റേറ്റിങ് ഏജൻസി അഭിപ്രായപ്പെട്ടു.
ഒരു രാജ്യത്ത് വ്യവസായ നിക്ഷേപം നടത്തുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് സൂചന നൽകുന്നതാണ് വിവിധ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ട്. ജി.എസ്.ടി, നോട്ട് നിരോധനം, ആധാർ, ബാങ്കുകളുെട ആസ്തി വർധിപ്പിക്കൽ തുടങ്ങിയ പരിഷ്കരണങ്ങൾ വഴിയും രാഷ്ട്രീയ സുസ്ഥിരത വഴിയും ഇന്ത്യയിൽ ശക്തമായ സാമ്പത്തിക അടിത്തറ പാകുന്നുവെന്ന് വാദിച്ചുേപാരുന്ന മോദിസർക്കാറിന് റേറ്റിങ് ഏജൻസിയുടെ പുതിയ വിശകലനങ്ങൾ മാന്ദ്യം ഉയർത്തുന്ന ആശങ്കകളെ നേരിടാൻ പുതിയ ആയുധമായി.
നോട്ട് നിരോധനം, ധിറുതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയത് എന്നിവ വഴിയുള്ള സാമ്പത്തിക മാന്ദ്യം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന ആശങ്ക വർധിക്കുന്നതിനിടയിലാണ് റിപ്പോർട്ട്. പരിഷ്കരണങ്ങൾക്ക് രാജ്യാന്തരതലത്തിൽനിന്ന് കിട്ടിയ പിന്തുണയാണിതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാദിച്ചു. തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ്. അത് എടുത്തുകാട്ടുന്നതാണ് പുതിയ റിപ്പോർെട്ടന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മൂഡീസിെൻറ ചരിത്രം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2008െല ആഗോള മാന്ദ്യത്തിനുമുമ്പ് വഴിവിട്ട മാർഗങ്ങളിൽ റേറ്റിങ് നടത്തിയതിന് അമേരിക്കൻ ഫെഡറൽ കോടതി മുമ്പ് ഇൗ ഏജൻസിയെ ശിക്ഷിച്ചിട്ടുണ്ട്. തെറ്റായ പ്രവചനം നടത്തിയെന്ന കുറ്റസമ്മതവും ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഭരണകൂടം കേസ് നൽകിയതിനെ തുടർന്ന് കുരുക്കിൽനിന്ന് തലയൂരാൻ 864 ദശലക്ഷം ഡോളർ അന്ന് നൽകേണ്ടി വന്നു. പണം കൊടുത്ത് ചില ബാങ്കിങ് സ്ഥാപനങ്ങളും മറ്റും സ്വാധീനിച്ചുവെന്നും, അതനുസരിച്ചുള്ള റിപ്പോർട്ടാണ് ഏജൻസി പുറത്തുവിട്ടതെന്നുമുള്ള വിവരങ്ങൾ ഇതോടെ വെളിച്ചത്തായി. ഇക്കഴിഞ്ഞ ജൂണിലാണ് യൂറോപ്യൻ യൂനിയൻ വിപണി നിരീക്ഷണ ഏജൻസി മൂഡീസിന് 1.24 ദശലക്ഷം യൂേറാ പിഴയിട്ടത്. ആേഗാള സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയെക്കുറിച്ച് ഇറക്കിയ റേറ്റിങ് കണക്കുകളെക്കുറിച്ച് യുക്തിസഹമായ വിശദീകരണം നൽകാൻ കഴിയാതെ വന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
കടുത്ത മാന്ദ്യം ഇന്ത്യ നേരിടുേമ്പാൾതന്നെയാണ് മെച്ചപ്പെട്ട സ്ഥിതി കാണിക്കുന്ന റേറ്റിങ് മൂഡീസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മറ്റൊരു അമേരിക്കൻ ഏജൻസിയായ പ്യൂ അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്തിറക്കിയതിനു പിന്നാലെയാണ് മൂഡീസിെൻറ റേറ്റിങ്. നിലവിലെ സാഹചര്യങ്ങളിൽ 90 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നുവെന്നാണ് പ്യൂ റിസർച്ച് വിലയിരുത്തിയത്. 125 കോടി ജനസംഖ്യയുള്ള രാജ്യത്ത് 2264 പേരുമായി സംസാരിച്ചാണ് പ്യൂ ഇൗ നിഗമനത്തിൽ എത്തിയത്. ജനാധിപത്യ രാജ്യങ്ങളിൽ ഒരു ഭരണാധികാരിക്ക് ഇത്രത്തോളം ജനപിന്തുണ കിട്ടില്ലെന്ന യാഥാർഥ്യം പോലും കണക്കിലെടുക്കാത്ത റിപ്പോർട്ടായി അത്.
നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവക്കു ശേഷം മൊത്ത ആഭ്യന്തര ഉൽപാദനം നടപ്പു സാമ്പത്തിക വർഷത്തിെൻറ ആദ്യ മൂന്നു മാസങ്ങളിൽ 5.7 ശതമാനമായി ഇടിഞ്ഞുവെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. തൊട്ടടുത്ത ത്രൈമാസത്തിലെ കണക്കുകളാകെട്ട, സർക്കാർ ഇനിയൂം പുറത്തുവിട്ടിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
