മരണമാളത്തിൽ അവർ അകപ്പെട്ടിട്ട് ഒരു മാസം; അനാസ്ഥയുടെ ആഴങ്ങളിൽ സർക്കാറുകൾ
text_fieldsഷിലോങ്: രക്ഷിക്കാനാരുമെത്താതെ മേഘാലയയിലെ ‘മരണ മാള’ങ്ങളിൽ ഖനിത്തൊഴിലാളികൾ അ കപ്പെട്ടിട്ട് ഒരു മാസം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനാസ്ഥയും അനധികൃത കൽക്ക രി ഖനിയുടെ അശാസ്ത്രീയതയും ചേർന്നപ്പോൾ 15 ദരിദ്ര മനുഷ്യർ ജീവനോടെയുണ്ടോ എന്നുേ പാലും ഇതുവരെ അറിയാനായിട്ടില്ല. സുപ്രീംകോടതി വരെ വിമർശിച്ചിട്ടും ഇതുവരെ രക്ഷാദൗ ത്യത്തിൽ കാര്യമായ പുരോഗതിയും ഉണ്ടായിട്ടില്ല.
മേഘാലയയിലെ ഇൗസ്റ്റ് ജയ്ൻറിയ ജില്ലയിലെ അനധികൃത കൽക്കരി ഖനിയിൽ കഴിഞ്ഞ ഡിസംബർ 13നാണ്, ജലപ്രവാഹം മൂലം 15 തൊഴിലാളികൾ അകപ്പെട്ടുപോയത്. തുടക്കം മുതൽ ഇഴഞ്ഞുനീങ്ങിയ രക്ഷാദൗത്യം കാര്യക്ഷമമല്ലെന്ന് വിവിധ കോണുകളിൽനിന്ന് പരാതികളുയർന്നിട്ടും ഉണർന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാറോ കേന്ദ്രമോ മുതിർന്നില്ല. സമയം കടന്നുപോയതോടെ, ഹതഭാഗ്യരായ തൊഴിലാളികളെ രക്ഷിക്കാമെന്ന പ്രതീക്ഷയില്ലാത്തപോലെയാണ് അധികൃതരുടെ നീക്കങ്ങൾ. എന്നാൽ, അതിശയങ്ങളിൽ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഖനിയിൽ അകപ്പെട്ടവരെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചത്. രക്ഷാദൗത്യത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ, അടിയന്തര നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശം നൽകിയപ്പോഴായിരുന്നു കേന്ദ്രത്തിെൻറ ഇൗ മറുപടി.
നിരവധി കേന്ദ്ര-സംസ്ഥാന ഏജൻസികൾ യോജിച്ച് പ്രവർത്തിക്കുന്നുവെന്നും നാവികസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കം ദുരന്തഭൂമിയിയിൽ എത്തിയിട്ടുണ്ട് എന്നും സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, എലിമടകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന, 370 അടി താഴ്ചയിലുള്ള ഖനിയുടെ ഏതു ഭാഗത്താണ് ഇവർ അകപ്പെട്ടിരിക്കുന്നത് എന്നുപോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇതിനിടെ, വെള്ളത്തിലിറക്കി തിരച്ചിൽ നടത്താവുന്ന റോബോട്ടിക് നിയന്ത്രിത സംവിധാനവുമായി െചന്നൈയിൽനിന്നുള്ള കമ്പനി രക്ഷാദൗത്യത്തിനായി എത്തിയിട്ടുണ്ട്. മദ്രാസ് െഎ.െഎ.ടിയുടെ സഹായത്താൽ യുവസംരംഭകർ വികസിപ്പിച്ച റിമോട്ട്ലി ഒാപറേറ്റഡ് വെഹിക്കിൾസ് (ആർ.ഒ.വി) ഉപയോഗിച്ച് ഖനിയുടെ ഉൾവശങ്ങളിൽ തിരച്ചിൽ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഇത്തരം ഒരു ആർ.ഒ.വിയുമായി ആറംഗ സംഘം ഞായറാഴ്ച ഖനിമുഖത്ത് എത്തിയിട്ടുണ്ട്. ഇവർ നാവികസേനയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
