Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​ബംഗാളിൽ ബി.ജെ.പിയിൽനിന്ന്​ കൂട്ടപലായനം; സ്വീകരിക്കാനൊരുങ്ങി തൃണമൂലും മമതയും
cancel
Homechevron_rightNewschevron_rightIndiachevron_right​ബംഗാളിൽ...

​ബംഗാളിൽ ബി.ജെ.പിയിൽനിന്ന്​ കൂട്ടപലായനം; സ്വീകരിക്കാനൊരുങ്ങി തൃണമൂലും മമതയും

text_fields
bookmark_border

കൊൽക്കത്ത: അധികാരമുറപ്പിച്ച്​​ പാളയം വിട്ടുപോയി ഒന്നുമില്ലാ​തായവർ വീണ്ടും തിരിച്ചെത്തു​േമ്പാൾ ബംഗാളിൽ ശരിക്കും ചിരിച്ച്​ മമത ബാനർജി. ഇത്തവണ മമത വീഴുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ്​ മുൻമന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട്​ ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നത്​. എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തിരിച്ച്​ കൂട്ട പലായനം ആരംഭിച്ചതായാണ്​ റിപ്പോർട്ടുകൾ. നിലവിലെ ബി.ജെ.പി സിറ്റിങ്​ എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ്​ ഏറ്റവുമൊടുവിലെ റിപ്പോർട്ട്​. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്​ബാളർ ദീപേന്ദു വിശ്വാസ്​, സരള മുർമു, അമൽ ആചാര്യ തുടങ്ങി

തൃണമൂലിലെടുക്കുമോയെന്ന്​ അനുവാദം തേടി കത്തയച്ചവരുടെ പട്ടിക നീളും.

ബി.ജെ.പി ബാനറിൽ സഭയിലെത്തിയ ഏഴോ എ​േട്ടാ പേരും മൂന്ന്​ സിറ്റിങ്​ എം.എൽ.എമാരും താൽപര്യമറിയിച്ചതായി തൃണമൂൽ വക്​താവ്​ കുനാൽ ഘോഷ്​ പറഞ്ഞു. നേരത്തെ തൃണമൂൽ വിട്ടിരുന്ന ​മുൻനിര ബി.ജെ.പി നേതാവ്​ മുകുൾ റോയും പുതുതായി മാറ്റത്തിന്‍റെ സൂചന നൽകി തുടങ്ങുന്നതായി സമൂഹ മാധ്യമ പോസ്റ്റ്​ ഉദ്ധരിച്ച്​ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ മകനിട്ട പോസ്റ്റാണ്​ സംശയങ്ങളുണർത്തിയത്​. ബി.ജെ.പിയെ വിമർശിക്കുന്നുവെന്ന്​ തോന്നിക്കുന്നതാണ്​ പോസ്റ്റ്​.

എന്നാൽ, എല്ലാ റിപ്പോർട്ടുകളും ബി.ജെ.പി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReturnTrinamool WinDefectors. BJP
News Summary - Month After Trinamool Win, Defectors Who Joined BJP Queue Up To Return
Next Story