Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകനെ...

മകനെ ക്രൂരമർദനത്തിനിരയാക്കിയ പിതാവ്​ അറസ്​റ്റിൽ VIDEO

text_fields
bookmark_border
മകനെ ക്രൂരമർദനത്തിനിരയാക്കിയ പിതാവ്​ അറസ്​റ്റിൽ VIDEO
cancel

ബംഗളൂരു: മകനെ അതിക്രൂരമായി മർദിച്ച പിതാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കെ​േങ്കരിയിലാണ്​ സംഭവം. നുണപറഞ്ഞുവെന്നതി​​​​​െൻറ പേരിൽ മകനെ വീട്ടിലെ മുറിയിലിട്ട്​ ബെൽറ്റ്​ ഉൗരിയടിക്കുകയും പലതവണ ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്​ സ്വകാര്യചാനൽ സംപ്രേഷണം ചെയ്യുകയും ചെയ്​തിരുന്നു. ദൃശ്യം ശ്രദ്ധയിൽ പെട്ട ചൈൽഡ്​ ലൈൻ പ്രവർത്തകരുടെ പരാതി പ്രകാരം പിതാവിനെ​ അറസ്​റ്റു ചെയ്യുകയായിരുന്നു.

മകൻ കള്ളം പറഞ്ഞതിനാണ്​ മർദിച്ചതെന്ന്​ പിതാവ്​ പൊലീസിനെ അറിയിച്ചു. സംഭവം മാതാവ്​ മൊബൈൽഫോണിലെ വിഡിയോയിൽ പകർത്തുകയായിരുന്നു. മെബൈൽ നന്നാക്കുന്നതിനായി കൊടുത്ത കടയിൽ നിന്നാണ്​ കുട്ടിയെ മർദിക്കുന്ന ദൃശ്യം പുറത്തായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherchild help linemalayalam newsVideobrutal actbeatsrecords
News Summary - Monster father brutally beats son, mother records video - India news
Next Story