Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൺസൂൺ എവിടെപ്പോയി? ഇന്ത്യയ്ക്ക് മുകളിൽ തെളിഞ്ഞ ആകാശം; ആശങ്കയുണർത്തി സാറ്റ് ലൈറ്റ് ചിത്രങ്ങൾ

text_fields
bookmark_border
മൺസൂൺ എവിടെപ്പോയി? ഇന്ത്യയ്ക്ക് മുകളിൽ തെളിഞ്ഞ ആകാശം; ആശങ്കയുണർത്തി സാറ്റ് ലൈറ്റ് ചിത്രങ്ങൾ
cancel

ന്യൂഡൽഹി: രാജ്യം കടുത്ത വരൾച്ചാ ഭീഷണിയിലേക്കെന്ന് സൂചന നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. സാധാരണയായി ഈ സമയത്ത് കനത്ത കാർമേഘങ്ങളാൽ മൂടപ്പെടേണ്ട ഇന്ത്യൻ ആകാശത്ത്, മഴമേഘങ്ങളുടെ സാന്നിധ്യം വളരെ കുറവാണെന്നും ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണെന്നുമാണ് ഇൻസാറ്റ്-3ഡിആർ (INSAT-3DR) ഉപഗ്രഹം വ്യക്തമാക്കുന്നത്. രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയതായി കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത്തവണ മഴ വളരെ കുറവാണെന്ന യാഥാർത്ഥ്യമാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ അടിവരയിടുന്നു.

മധ്യ-ഉത്തര ഇന്ത്യയിൽ വലിയ തോതിലുള്ള മഴക്കുറവാണ് നിലവിലുള്ളത്. ജൂൺ നാല് മുതൽ ജൂൺ 26 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 45 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് ശക്തമായ മഴ ലഭിക്കേണ്ട മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി-എൻസിആർ എന്നീ മേഖലകളിൽ കനത്ത മഴ നൽകുന്ന കാർമേഘങ്ങളുടെ സാന്നിധ്യം തീരെയില്ല. പടിഞ്ഞാറൻ, മധ്യ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഈ മഴക്കുറവ് 66 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മൺസൂണിലെ ഈ മെല്ലെപ്പോക്ക് രാജ്യത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ദുർബലമായ മൺസൂണും ഇതിനെത്തുടർന്നുണ്ടാകുന്ന ഊർജ്ജ പ്രതിസന്ധിയും കാരണം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് 6.6 ശതമാനത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് പ്രമുഖ റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി മുന്നറിയിപ്പ് നൽകുന്നുണ്ട്. കാർഷിക മേഖലയെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ഉത്കണ്ഠയിലാഴ്ത്തുന്നതാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Monsoon Missing? Clear Skies Over India as Satellite Images Spark Worry
Next Story