മഴക്കുറവ്: ഖാരിഫ് കൃഷിയിടങ്ങൾ ചുരുങ്ങി
text_fieldsന്യൂഡൽഹി: മഴക്കുറവുമൂലം രാജ്യത്തെ ഖാരിഫ് വിള കൃഷിയിടങ്ങളുടെ വ്യാപ്തി വ്യാപകമാ യി കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ മാസം മഴയിലുണ്ടായ കുറവുമൂലം 27 ശതമാനം കൃഷിയിടങ്ങള ാണ് കുറഞ്ഞത്. 2019-20 വിളക്കാലത്ത് (ജൂെലെ-ജൂൺ) ഖാരിഫ് വിളയിറക്കാൻ 234.33 ലക്ഷം ഹെക്ടർ കൃഷ ിയിടങ്ങളേ ഉള്ളൂ എന്ന് കൃഷിമന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കു പറയുന്നു. കഴിഞ ്ഞ വർഷം 319.68 ലക്ഷം ഹെക്ടറിൽ വിളവിറക്കിയിരുന്നു.
വലിയ തോതിൽ വെള്ളവും ഉഷ്ണകാലാവസ്ഥയും ആവശ്യമുള്ള കൃഷിയാണ് ഖാരിഫ്. മഴക്കാലത്തിെൻറ പ്രാരംഭത്തിലാണ് ഖാരിഫ് വിളകൾ കൃഷി ചെയ്യുക. ഇന്ത്യയിൽ ജൂൺ-ജൂലൈ മാസങ്ങളിൽ വിതക്കുകയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുകയും ചെയ്യും. നെല്ല്, ചോളം, പരുത്തി, നിലക്കടല, കമ്പം തുടങ്ങിയവ ഖാരിഫ് വിളകളിൽപ്പെട്ടവയാണ്. മഴക്കാലത്തിനു ശേഷം ശീതകാലത്തിെൻറ തുടക്കത്തോടെയാണ് റാബി കൃഷി അഥവാ ശീതകാല കൃഷി ഇന്ത്യയിൽ തുടങ്ങുക. ഒക്ടോബർ-നവംബർ മാസങ്ങളിൽ കൃഷി തുടങ്ങി മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് വിളവെടുപ്പ്. ഗോതമ്പ്, പയർ, വെള്ളക്കടല, എണ്ണക്കുരു, ബാർലി തുടങ്ങിയവയാണ് റാബി വിളകൾ.
അതേസമയം, ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നല്ല മഴ ലഭിക്കുെമന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിലായി വിളയിറക്കൽ പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 14 ഖാരിഫ് വിളയിനങ്ങൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുമുണ്ട്. തെക്കു പടിഞ്ഞാറൻ മൺസൂൺ ഇത്തവണ വൈകിയതിനാൽ വിളയിറക്കൽ വൈകിയിരുന്നു. 33 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രധാന ഖാരിഫ് വിളയായ നെല്ല് ഉൽപാദന കൃഷിയിടങ്ങളുടെ അളവ് 52.47 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇത് 68.60 ആയിരുന്നു. ഛത്തിസ്ഗഢ്, ഹരിയാന, ഒഡിഷ, മധ്യപ്രദേശ്, കർണാടക, അരുണാചൽ പ്രദേശ്, ബിഹാർ, അസം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നെൽപാടങ്ങൾ ചുരുങ്ങി.
പയർ, പരിപ്പുവർഗ കൃഷിയിടങ്ങളുടെ വ്യാപ്തിയിലും വ്യാപക കുറവുണ്ടായി. 27.91 ലക്ഷം ഹെക്ടറിൽ കഴിഞ്ഞ വർഷം കൃഷിയിറക്കിയ സ്ഥാനത്ത് ഇത്തവണ വെറും 7.94 ലക്ഷം ഹെക്ടറിലേ പയർ, പരിപ്പുവർഗങ്ങൾ വിളയിറക്കുന്നുള്ളൂ. എണ്ണക്കുരു കൃഷിയിനങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ട്. 59.37 ലക്ഷം ഹെക്ടറിൽനിന്ന് 34.02 ലക്ഷം ഹെക്ടറായാണ് നിലക്കടല, സോയാബീൻ, സൂര്യകാന്തി പാടങ്ങൾ കുറഞ്ഞത്. നാണ്യ വിളകളായ കരിമ്പ്, പരുത്തി, ചണം എന്നിവയുടെയും വിളയിട വ്യാപ്തി ഗണ്യമായി കുറഞ്ഞുവെന്ന് കൃഷിമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, നല്ല മഴ ലഭിക്കുെമന്ന പ്രവചനമുള്ളതിനാൽ ആശങ്കക്ക് വകയില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
