Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
monkeys throw 250 dogs to their deaths after baby monkey killed
cancel
Homechevron_rightNewschevron_rightIndiachevron_rightകുഞ്ഞിനെ ​കൊന്നതിന്‍റെ...

കുഞ്ഞിനെ ​കൊന്നതിന്‍റെ പ്രതികാരം; കുരങ്ങൻമാർ മുകളിൽനിന്ന്​ എറിഞ്ഞുകൊന്നത്​ 250ഒാളം നായ്​ക്കുട്ടികളെ

text_fields
bookmark_border

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പ്രതികാരമായി കുരങ്ങൻമാർ കൊന്നത്​ 250ഓളം നായ്​ക്കുട്ടികളെ. മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിലാണ്​ ഈ വിചിത്ര സംഭവം.

കുരങ്ങന്‍റെ ​കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ​ പ്രതികാരമായി നായ്​ക്കുട്ടികളെ കുരങ്ങൻമാർ ചേർന്ന്​ കൊലപ്പെടുത്തുകയായിരുന്നു​. നായ്​ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്‍റെയോ മരത്തിന്‍റെയോ​ മുകളിലെത്തിച്ച്​ എറിഞ്ഞുകൊല്ലും​. 250ഓളം നായ്​ക്കുട്ടികളെ ഒരു മാസത്തിനിടെ കുരങ്ങൻമാർ എറിഞ്ഞുകൊന്നു. കുരങ്ങൻ കുഞ്ഞിനെ നായ്​ക്കൾചേർന്ന്​ കടിച്ചുകീറി കൊന്നതാണ്​ പ്രതികാരത്തിന്​ കാരണം.

മജൽഗാവ്​, ലാവൽ ഗ്രാമങ്ങളിലാണ്​ കുരങ്ങൻമാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്​ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേർക്കാണ്​ കുരങ്ങൻമാരുടെ ആക്രമണമെന്നും പ്രദേശവാസികൾ പറയുന്നു.

നായ്​ക്കളെ കാണു​േമ്പാൾ കുരങ്ങൻമാർ ചുറ്റും കൂടുകയും ആക്രമിച്ചശേഷം ഉയർന്ന കെട്ടിടങ്ങളുടെയും മറ്റും മുകളിലേക്ക്​ കൊണ്ട​ുപോയി എറിഞ്ഞുകൊല്ലുകയാ​ണ്​ പതിവെന്നും ദൃക്​സാക്ഷികൾ പറയുന്നു. നായ്​കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്‍റെ ചിത്രവും പുറത്തുവന്നിരുന്നു.

നായ്​ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചതായും എന്നാൽ അവർക്കും കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികളോടും വൈരാഗ്യമായതോടെ എട്ടുവയസുകാരനെയും കുരങ്ങൻമാർ ആക്രമിച്ചതായും വലിച്ചിഴച്ചതായും നാട്ടുകാർ കല്ലെറിഞ്ഞും മറ്റും കുരങ്ങൻമാരിൽനിന്ന്​ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. കുരങ്ങു​കളെ പിടികൂടാൻ അധികൃതരോട്​ ആവശ്യപ്പെ​െട്ടങ്കിലും ഒരെണ്ണത്തിനെ പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogMonkeyrevenge
News Summary - monkeys throw 250 dogs to their deaths after baby monkey killed
Next Story