Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കോവിഡ്​ 19...

യു.പിയിൽ കോവിഡ്​ 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങൻമാർ കടന്നു; ആശങ്ക

text_fields
bookmark_border
monkey
cancel

മീററ്റ്​: ഉത്തർപ്രദേശിലെ മീററ്റ്​ മെഡിക്കൽ കോളജിൽ കോവിഡ്​ 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങൻമാർ കടന്നു. ടെസ്​റ്റിനായി മൂന്ന്​ പേരിൽ നിന്ന്​ ശേഖരിച്ച സാമ്പിളുകളാണ്​ കുരങ്ങൻമാർ തട്ടിയെടുത്തത്​. സാമ്പിളുകൾ ലാബ്​ ടെക്​നിഷ്യൻ ആശുപത്രിയിലേക്ക്​ കൊണ്ടു വരുന്നതിനിടെ ഇയാളെ ആക്രമിച്ചാണ്തട്ടിയെടുത്തത്​.

ഡോക്​ടർമാർ വീണ്ടും സാമ്പിളെടുത്ത്​ പ്രശ്​നം പരിഹരിച്ചു. അതേസമയം, കുരങ്ങൻമാരുടെ കൈവശം സാമ്പിളുകൾ ഇപ്പോഴുമുള്ളത്​ ആശങ്കയാവുന്നുണ്ട്​. ഇതിന്​ മുമ്പും സമാനമായ സംഭവങ്ങൾ ആശുപത്രിയിലുണ്ടായിട്ടുണ്ടെന്നും ഡോക്​ടർമാർ പറഞ്ഞു.

അതേസമയം, ഇതി​​െൻറ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​. സംഭവത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടത്തുമെന്ന്​ മീററ്റ്​ ജില്ലാ ഒാഫീസർ അനിൽ ദിൻങ്കാര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Patient samplesMonkey snacthing
News Summary - Monkeys run away with samples of suspected Covid-19 patients-India news
Next Story