Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിയുടെ യോഗത്തിൽ...

മന്ത്രിയുടെ യോഗത്തിൽ കുരങ്ങി​െൻറ വിളയാട്ടം

text_fields
bookmark_border
മന്ത്രിയുടെ യോഗത്തിൽ കുരങ്ങി​െൻറ വിളയാട്ടം
cancel
camera_alt??????? ????????????? ??????????? ????????
ചെന്നൈ: പുതുക്കോട്ട കലക്​ടറേറ്റിലെ കോൺഫറൻസ്​ ഹാളിൽ നടന്ന മന്ത്രിതല അവലോകന യോഗത്തിനിടെ കുരങ്ങി​​െൻറ വിളയാട്ടം. വെള്ളിയാഴ്​ച രാവിലെ 11 മണിയോടെയാണ് കലക്​ടർ ഉമാമഹേശ്വരിയുടെ അധ്യക്ഷതയിൽ യോഗ നടപടികൾ തുടങ്ങിയത്​. തമിഴ്​നാട്​ ആരോഗ്യ മന്ത്രി ഡോ.സി. വിജയഭാസ്​കറും പ​െങ്കടുത്തിരുന്നു.

ഗജ ചുഴലിക്കാറ്റ്​ പുനരധിവാസ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗമാണ്​ നടന്നത്​. കലക്​ടർ സംസാരിച്ചുതുടങ്ങിയതോടെയാണ്​ അപ്രതീക്ഷിതമായി ഒരു കുരങ്ങ്​ ഹാളിലേക്ക്​ കടന്നത്​. ഭിത്തിക്ക്​ മുകളിലൂടെയും എ.സി യന്ത്രങ്ങളിലും ഉദ്യോഗസ്ഥരുടെ മുന്നിലിട്ടിരുന്ന മേശകളിലും മറ്റും ഇതു​ ചാടിക്കയറി.

വനിത ഉദ്യോഗസ്ഥരും മറ്റും ഇരിപ്പിടങ്ങളിൽനിന്ന്​ എഴുന്നേറ്റ്​ ഒാടി. ഒടുവിൽ മന്ത്രിക്ക്​ മുന്നിലിട്ടിരുന്ന മേശപ്പുറത്ത്​ ചാടിക്കയറിയ കുരങ്ങ്​ തൊട്ടടുത്ത ജനൽ വഴി പുറത്തേക്ക്​ പോയതോടെയാണ്​ രംഗം ശാന്തമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadumonkey
News Summary - monkey
Next Story