Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Monkey
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രതികാരം ചെയ്യാനായി...

പ്രതികാരം ചെയ്യാനായി 22കിലോമീറ്റർ താണ്ടിയെത്തി കുരങ്ങൻ; ഇര ഓ​ട്ടോഡ്രൈവർ

text_fields
bookmark_border

ചിക്കമംഗളൂർ: കർണാടകയിൽ പ്രതികാരം ചെയ്യാനായി 22കിലോമീറ്റർ താണ്ടിയെത്തി കുരങ്ങൻ. ചിക്കമംഗളൂരിലെ കോട്ടിഗെഹര ഗ്രാമത്തിലാണ്​ സംഭവം. ബോണറ്റ്​ മക്കാക്​ ഇനത്തിൽപ്പെട്ട കുരങ്ങനാണ്​ കഥയിലെ വില്ലൻ. തുടരെ അക്രമത്തിന്​ ഇരയാകുന്നത്​ ഓ​േ​ട്ടാഡ്രൈവറായ ജഗദീഷും.

കോട്ടിഗെഹര ഗ്രാമത്തിലെത്തി അഞ്ചുവയസായ കുരങ്ങൻ പഴങ്ങളും ഭക്ഷണസാധനങ്ങളും തട്ടിയെടുക്കുന്നത്​ പതിവായിരുന്നു. ആദ്യമൊന്നും ​ഗ്രാമവാസികൾ ഇതിനെ കാര്യമാ​ക്കിയെടുത്തിരുന്നില്ല. എന്നാൽ, സ്​കൂളുകൾ തുറന്നതോടെ കുരങ്ങൻ കുട്ടികളുടെ പേടി സ്വപ്​നമാകുകയായിരുന്നു. മൊറാർജി ദേശായ്​ സ്​കൂൾ പരിസരമായിരുന്നു കുരങ്ങന്‍റെ വിഹാരകേന്ദ്രം. ഇതോടെ ഗ്രാമവാസികളിൽ ചിലർ വനംവകുപ്പിനെ വിവരം അറിയിച്ചു. കുരങ്ങനെ പിടികൂടാനാ​യി സെപ്​റ്റംബർ 16ന്​ വനംവകുപ്പ്​ സംഘം ഗ്രാമത്തിലെത്തി. എന്നാൽ വനം വകുപ്പ്​ ഉദ്യോഗസ്​ഥർ കിണഞ്ഞ്​ ശ്രമിച്ചിട്ടും കുരങ്ങനെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന്​ സമീപത്തെ ഓ​ട്ടോ ഡ്രൈവർമാരെയും പ്രദേശവാസികളെയും കുരങ്ങനെ പിടികൂടാനായി സഹായത്തിന്​ വിളിച്ചു. ഒരു​ പ്രത്യേക സ്​ഥലത്തേക്ക്​ കുരങ്ങനെ ഓടിക്കാനായിരുന്നു അധികൃതരുടെ നിർദേശം.

കുരങ്ങനെ ഓടിക്കുന്നതിനിടെ ​സ്​ഥലത്തുണ്ടായിരുന്ന ജഗദീഷിനെ കുരങ്ങൻ ആക്രമിക്കുകയായിരുന്നു. ജഗദീഷിന്‍റെ കൈകളും മുഖവുമെല്ലാം മാന്തിപറിച്ചു. ജീവനുംകൊണ്ട്​ ജഗദീഷ്​ ഓടിയെങ്കിലും കുരങ്ങൻ പിന്തുടർന്ന്​ ആക്രമിക്കുകയായിരുന്നു. ഓ​ട്ടോറിക്ഷയിൽ ഒളിച്ചിരുന്നതോടെ വാഹനത്തിന്‍റെ പുറംഭാഗം കീറിപ്പൊളിക്കുകയും നശിപ്പിക്കുകയും ചെയ്​തു.

'​ഭ്രാന്തൻ കുരങ്ങൻ എല്ലായിടത്തും എന്നെ പിന്തുടർന്നു. അവൻ കടിച്ചതിന്‍റെ മുറിവ്​ ഉണങ്ങാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. എന്‍റെ ഉപജീവന മാർഗമായ ഓ​ട്ടോറി​ക്ഷ ഓടിക്കാൻ കഴിയാതെയായി. കുരങ്ങൻ എന്‍റെ പിന്നാലെയെത്തുമോയെന്ന്​ ഭീതിയിൽ വീട്ടിൽപോകാൻ പോലും ഭയമായിരുന്നു. ചെറിയ കുട്ടികൾ വീട്ടിലുണ്ട്​. അവരെ ആക്രമിച്ചാൽ എന്തുചെയ്യാനാകും. ഇപ്പോഴും നല്ല പേടിയുണ്ട്​' -ജഗദീഷ്​ പറയുന്നു.

ആക്രമണത്തിന്​ ​മൂന്നുമണിക്കൂറിന്​ ശേഷമാണ്​ 30 പേരുടെ സംഘം ചേർന്ന്​ കുരങ്ങനെ പിടികൂടിയത്​. തുടർന്ന്​ വനം വകുപ്പ്​ കുരങ്ങനെ ബലൂർ ജില്ലയിലെ വനത്തിൽ കൊണ്ടുവിടുകയായിരുന്നു. ഗ്രാമത്തിൽനിന്ന്​ 22 കിലോമീറ്റർ അകലെയാണ്​ ഈ വനം.

എന്നാൽ, ഗ്രാമവാസികൾ വീണ്ടും സ്വൈരജീവിതം തുടങ്ങി ഒരാഴ്ച കഴിയുംമുമ്പ്​ കുരങ്ങൻ ഗ്രാമത്തിൽ തിരിച്ചെത്തുകയായിരുന്നു. ട്രക്കിൽ തൂങ്ങിപിടിച്ചാണ്​ കുരങ്ങൻ ഗ്രാമത്ത​ിൽ തിരിച്ചെത്തിയതെന്ന്​ പ്ര​േദശവാസികൾ പറയുന്നു.

കുരങ്ങൻ തിരിച്ചെത്തിയത്​ അറിഞ്ഞതോടെ ജഗദീഷ്​ വീണ്ടും ഒളിച്ചുതാമസിക്കാൻ തുടങ്ങി. അവൻ തിരിച്ചെത്തിയെന്ന്​ അറിഞ്ഞതോടെ ന​ട്ടെല്ലിൽ തണുപ്പ്​ വീണതുപോലെയായിരുന്നുവെന്ന്​ ജഗദീഷ്​ പറയുന്നു. തുടർന്ന്​ ജഗദീഷ്​ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കുരങ്ങൻ ആക്രമിക്കാൻ ഒരുങ്ങിനിൽക്കുന്നതിനാൽ പുറത്തിറക്കാതെ ഒളിച്ചിരിക്കുകയായിരുന്നു ഈ യുവാവ്​. തന്നെ ആക്രമിച്ച അതേ കുരങ്ങനാണിതെന്നും അതിന്‍റെ ചെവിയിൽ പാടുകളുണ്ടായിരുന്നുവെന്നും ജഗദീഷ്​ പറയുന്നു.

ഒരു മനുഷ്യനെ മാത്രം കുരങ്ങൻ ലക്ഷ്യം വെക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ അറി​യില്ലെന്ന്​ വനംവകുപ്പ്​ ഉദ്യോഗസ്​ഥനായ മോഹൻ കുമാർ ബി.ജി. പറഞ്ഞു. ഇതിനുമുമ്പ്​ ഇയാൾ കുരങ്ങനെ ആക്രമിച്ചിട്ടുണ്ടോയെന്നും അതിനാലാണോ ജഗദീഷിനെ തിരഞ്ഞുപിടിച്ച്​ ആക്രമിക്കുന്നതെന്നും അറിയില്ല. എന്നാൽ ആദ്യമായാണ്​ കുരങ്ങൻ പ്രതികാരം ചെയ്യാനായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സെപ്​റ്റംബർ 22ന്​ വീണ്ടും കുരങ്ങനെ പിടികൂടി ഗ്രാമത്തിൽനിന്ന്​ വളരെ അകലെയുള്ള ഉൾ​ക്കാട്ടിൽ കൊണ്ടുവിട്ടതായും വനംവകുപ്പ്​ അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaMonkeyrevenge
News Summary - Monkey travels 22 km to take revenge from villagers in Karnataka
Next Story