Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ന​ര​നെ വ​ള​യം...

വാ​ന​ര​നെ വ​ള​യം പി​ടി​പ്പി​ച്ചു; ഡ്രൈ​വ​ർ​ക്ക് ‘പ​ണി​കി​ട്ടി’ !

text_fields
bookmark_border
വാ​ന​ര​നെ വ​ള​യം പി​ടി​പ്പി​ച്ചു;  ഡ്രൈ​വ​ർ​ക്ക് ‘പ​ണി​കി​ട്ടി’ !
cancel

ബം​ഗ​ളൂ​രു: കു​ര​ങ്ങ​​​െൻറ കൈ​യി​ൽ പൂ​മാ​ല കി​ട്ടി​യാ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ന്നാ​ൽ, കു​ര​ങ്ങ​​​െൻറ കൈ​യി​ൽ ബ​സി​​െൻറ സ്​​റ്റി​യ​റി​ങ്ങ് ന​ൽ​കി​യാ​ലോ?സ്​​റ്റി​യ​റി​ങ്ങി​നു​ള്ളി​ൽ ഇ​രു​ന്നും ക​റ​ങ്ങി​യും കൂ​ളാ​യി വ​ണ്ടി​യോ​ടി​ക്കും!. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ ന​ട​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ദാ​വ​ൻ​ക​രെ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ​തോ​ടെ കു​ര​ങ്ങി​നെ​ക്കൊ​ണ്ട് ബ​സ് ഒാ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ഡ്രൈ​വ​ർ പ്ര​കാ​ശ്, അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യി.

ഹ​നു​മാ​ൻ കു​ര​ങ്ങ് അ​ഥ​വാ ഗ്രേ ​കു​ര​ങ്ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ന​ര​നാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ദാ​വ​ൻ​ക​രെ​യി​ൽ​നി​ന്നും ഭ​ര​മ​സാ​ഗ​ര​യി​ലേ​ക്കു​ള്ള ബ​സി​ലാ​ണ് ഹ​നു​മാ​ൻ കു​ര​ങ്ങ് ക​യ​റി​യ​ത്. ബ​സി​ലെ സ്ഥി​ര​യാ​ത്ര​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യു​ടെ കൂ​ടെ പ​തി​വാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ൻ പെ​ട്ടെ​ന്ന് ഡ്രൈ​വ​റു​ടെ മ​ടി​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. മൃ​ഗ​സ്നേ​ഹി​യാ​യ ഡ്രൈ​വ​ർ കു​ര​ങ്ങ​നെ ത​ലോ​ടി സ്നേ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​കാ​ശ് കു​ര​ങ്ങി​നെ സ്​​റ്റി​യ​റി​ങ്ങി​ൽ ഇ​രു​ത്തി. ഇ​തോ​ടെ കു​ര​ങ്ങ് സ്​​റ്റി​യ​റി​ങ്ങും തി​രി​ക്കാ​ൻ ആ​രം​ഭി​ച്ചു.

ഡ്രൈ​വ​ർ ഗി​യ​ർ മാ​റ്റു​ന്നു, കു​ര​ങ്ങ​ൻ സ്​​റ്റി​യ​റി​ങ് തി​രി​ക്കു​ന്നു. ഇ​ത് ക​ണ്ടു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും കൗ​തു​കം. കു​ര​ങ്ങ് സ്​​റ്റി​യ​റി​ങ്ങി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ല​തു​കൈ കൊ​ണ്ട് ഡ്രൈ​വ​ർ, ബ​സ് നി​യ​ന്ത്രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ട​ക്ക് സ്​​റ്റി​യ​റി​ങ്ങി​നൊ​പ്പം കി​ട​ന്ന് കു​ര​ങ്ങും ക​റ​ങ്ങി. മൂ​ന്നു​മി​നി​ട്ടു നീ​ണ്ട യാ​ത്ര​ക്കു​ശേ​ഷം അ​ടു​ത്ത സ്​​റ്റോ​പ്പി​ൽ കു​ര​ങ്ങ് ഇ​റ​ങ്ങു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രും ര​സ​ക​ര​മാ​യ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഡ്രൈ​വ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഒ​പ്പം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധം വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഷ​നും ല​ഭി​ച്ചു. ബ​സിെ​ല യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ എ​ടു​ത്ത വീ​ഡി​യോ ആ​ണ് ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും വാ​ട്സ്ാ​പ്പി​ലൂ​ടെ​യും വൈ​റ​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakakerala newsmalayalam newsmonkey Driving
News Summary - Monkey bus driving-Kerala news
Next Story