Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2022 8:40 AM IST Updated On
date_range 6 Sept 2022 8:42 AM ISTപീഡനാരോപണത്തിന് പിന്നാലെ മഠത്തിൽ സന്യാസി മരിച്ച നിലയിൽ
text_fieldsbookmark_border
camera_alt
representational image
ബംഗളൂരു: പീഡനാരോപണമുയർന്നതിനുപിന്നാലെ കർണാടകയിലെ മഠത്തിൽ സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവി ശ്രീഗുരു മഠിവാളേശ്വർ മഠത്തിലെ സന്യാസി ബസവ സിദ്ധിലിംഗ സ്വാമിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അടുത്തിടെ ചിത്രദുർഗ മുരുക മഠാധിപതി രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായതിനുപിന്നാലെ സംസ്ഥാനത്തെ മഠങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് പലരും ആരോപണങ്ങളുയർത്തിയിരുന്നു. ഇതുസംബന്ധിച്ച് പുറത്തുവന്ന ഒരു വിഡിയോയിൽ അതിജീവിതകൾ ബസവ സിദ്ധിലിംഗ സ്വാമിയുടെ പേരും പരാമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

