Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ: 17 വർഷത്തിനിടെ കണ്ടുകെട്ടിയത് 98,368 കോടി
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ 17 വർഷത്തിനിടെ 4,850 കേസുകളിൽ അന്വേഷണം നടന്നതായും 98,368 കോടി രൂപ കണ്ടുകെട്ടിയതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെയാണ് കേന്ദ്രം അറിയിച്ചത്.
57 കേസുകളിൽ നടത്തിയ അന്വേഷണത്തിൽ ഭീകരവാദത്തിനും നക്‌സൽ ധനസഹായത്തിനുമായി 1,249 കോടിയുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായും 982 കോടി കണ്ടുകെട്ടിയതായും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. 37 പരാതികൾ ഫയൽ ചെയ്തുവെന്നും രണ്ട് ഭീകരർ ശിക്ഷിക്കപ്പെട്ടതായും സോളിസിറ്റർ കോടതിയെ അറിയിച്ചു.
Next Story

