ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പിതാവ് കെ.കെ. സിങ്ങിെൻറ മൊഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി.
സുശാന്ത് സിങ്ങിെൻറ മരണത്തിൽ സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്ക് പങ്കുണ്ടെന്നാരോപിച്ച് കെ.കെ. സിങ് പരാതി നൽകിയിരുന്നു. റിയയും കുടുംബവും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു ആരോപണം. ജൂൺ 14നാണ് സുശാന്ത് മുംബൈ ബാന്ദ്രയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിെൻറ വരുമാനം, നിക്ഷേപം, സിനിമകൾ, റിയയുമായി ബന്ധം എന്നിവ സംബന്ധിച്ചാണ് ഇ.ഡി പിതാവിൽനിന്ന് വിവരങ്ങൾ തേടിയത്.
കഴിഞ്ഞ ആഴ്ച സുശാന്തിെൻറ സഹോദരി മീട്ടുവിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആരോപണ മുനയിലുള്ള റിയ ചക്രബർത്തി, സഹോദരൻ ശൗവിക്, പിതാവ് ഇന്ദ്രജിത് ചക്രബർത്തി തുടങ്ങി നിരവധി പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടിരുന്നു.